മുംബൈ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മൂന്ന് മലയാളികളും

ഒഎന്‍ജിസി പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാല്‍ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി, തൃശൂര്‍ സ്വദേശി പി.എന്‍.ശ്രീനിവാസന്‍ എന്നിവരാണ് മരിച്ചത്‌
മുംബൈ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മൂന്ന് മലയാളികളും

മുംബൈ: ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഒ.എന്‍.ജി.സി) ഹെലിക്കോപ്റ്റര്‍ മുംബൈയില്‍ തകര്‍ന്നുവീണു. അഞ്ച് ഒന്‍.എന്‍.ജി.സി ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. തീരസംരക്ഷണസേന നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.ഒഎന്‍ജിസി പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാല്‍ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി, തൃശൂര്‍ സ്വദേശി പി.എന്‍.ശ്രീനിവാസന്‍ എന്നിവരാണു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മലയാളികള്‍. ഗുജറാത്ത് അതിര്‍ത്തിയോടടുത്ത് ഡഹാണുവിനു സമീപമായിരുന്നു അപകടം.

തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അറിയിച്ചു. ജുഹുവില്‍ നിന്നും രാവിലെ 10: 20നു പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ 20 കിലോമീറ്റര്‍ അകലെയാണ് തകര്‍ന്നുവീണത്. 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ 10.35 ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു.

ഏഴുവര്‍ഷം പഴക്കമുള്ള വിടിപിഡബ്ല്യുഎ ഡൗഫിന്‍ എഎസ് 365 എന്‍3 ഹെലിക്കോപ്റ്ററായിരുന്നു അപകടത്തില്‍പ്പെട്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com