സുപ്രീം കോടതി പ്രതിസന്ധിക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്; രാഷ്ട്രപതിയെ സമീപിക്കില്ല

ജഡ്ജിമാരുടെ പ്രശനങ്ങള്‍ പരിഹരിച്ചുവെന്ന് കരുതുന്നു. പുറത്ത് നിന്നുള്ള ഇടപെടലുകള്‍ വേണമെന്ന് കരുതുന്നില്ല.
സുപ്രീം കോടതി പ്രതിസന്ധിക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്; രാഷ്ട്രപതിയെ സമീപിക്കില്ല

കൊച്ചി: സുപ്രീം കോടതിയിലുടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്.
 

ജഡ്ജിമാരുടെ പ്രശനങ്ങള്‍ പരിഹരിച്ചുവെന്ന് കരുതുന്നു, പുറത്ത് നിന്നുള്ള ഇടപെടലുകള്‍ വേണമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതികമായി വിഷയത്തില്‍ രാഷ്ട്രപതിക്ക് ഇടപെടാനാകില്ലെന്ന് രാഷ്ട്രപതിയുടെ മുന്നില്‍ വിഷയം അവതരിപ്പാക്കാതെ പൊതുവേദിയില്‍ പ്രതികരിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ നിയമനാധികാരം മാത്രമാണ് രാഷ്ട്രപതിക്കുള്ളത്. അതുകൊണ്ടാണ് രാഷ്ട്രപതിയെ സമീപിക്കാതിരുന്നത്. മറ്റ് മാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണ് തുറന്നു പറഞ്ഞതെന്നും രാജ്യം അത് ഉള്‍ക്കൊണ്ടുവെന്നാണ് കരുതുന്നതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും ഔദ്യോഗിക വിവരം ഡല്‍ഹിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജ്യ ചരിത്രത്തിലാദ്യമായി സുപ്രീം കോടതി കുത്തഴിഞ്ഞ നിലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വെളിപ്പെടുത്തി ജസ്റ്റിസ് ചെലമേശ്വറിന്റെ നേൃത്വത്തില്‍ കുര്യന്‍ ജോസഫ് ഉള്‍പ്പെടെയുള്ള നാല് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ലോയയുടെ ദുരൂഹ മരണത്തിലെ അവ്യക്തതകള്‍ നീക്കാന്‍ സുപ്രീം കോടതി നടപടി  സ്വീകരിക്കുന്നില്ല എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ജഡ്ജിമാര്‍ വാര്‍തത്താ സമ്മേളനം നടത്തിയത്. ചീഫ് ജസ്റ്റിസ് ഏകപക്ഷീയ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എജിയുടെയും ചീഫ് ജ്സ്സിസ് ദീപക് മിശ്രയുടെയും നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു വരികായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com