മൃദു ഹിന്ദുത്വനിലപാട് പരസ്യമാക്കി രാഹുല്‍; ഹൈന്ദവ തീവ്രവാദം എന്ന വാക്കിന് വിലക്ക്

തെരഞ്ഞെടുപ്പ് വേളയില്‍ ഹിന്ദു തീവ്രാദി, തുടങ്ങിയ ഹിന്ദുവികാരം വൃണപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കരുതെന്നും രാഹുല്‍ കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി
മൃദു ഹിന്ദുത്വനിലപാട് പരസ്യമാക്കി രാഹുല്‍; ഹൈന്ദവ തീവ്രവാദം എന്ന വാക്കിന് വിലക്ക്

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് മൃദു ഹിന്ദുത്വ നിലപാട് കര്‍ക്കശമാക്കി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് വേളയില്‍ ഹിന്ദു തീവ്രാദി, തുടങ്ങിയ ഹിന്ദുവികാരം വൃണപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കരുതെന്നും രാഹുല്‍ കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ആര്‍എസ്എസിലും ബിജെപിയിലും തീവ്രവാദികള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ നിര്‍ദേശം.

സിദ്ധരാമയ്യയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ നിലപാട് മയപ്പെടുത്തി ഹിന്ദു തീവ്രവാദികളാണെന്നാണ് പറഞ്ഞതെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രമെ  സഹായകമാകുയുളളുവെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് രാഹുല്‍ വ്യക്തമാക്കി.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് മോഡല്‍ പര്യടനം അടുത്ത മാസം അദ്യത്തോടെ അരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ നാവു പിഴയ്ക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് രാഹുല്‍ നല്‍കിയത്. മണി ശങ്കര്‍ അയ്യറുടെ മോദി വിരുദ്ധ പരാമര്‍ശം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങള്‍ക്കായാലും ദുര്‍വ്യാഖ്യാനമുണ്ടാകുമെന്ന മുന്നറിയിപ്പാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com