കര്‍ണാടകയില്‍ മുന്‍ മന്ത്രിയും അനുയായികളും ബിജെപി വിട്ടു

കര്‍ണാടകയില്‍ മുന്‍ മന്ത്രിയും അനുയായികളും ബിജെപി വിട്ടു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ബിജെപി സംസ്ഥാന മന്ത്രി ആനന്ദ് അസ്‌നോതികര്‍ ബി.ജെ.പി വിട്ട് ജനതാദള്‍ സെക്കുലറില്‍ ചേര്‍ന്നു

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ബിജെപി സംസ്ഥാന മന്ത്രി ആനന്ദ് അസ്‌നോതികര്‍ ബി.ജെ.പി വിട്ട് ജനതാദള്‍ സെക്കുലറില്‍ ചേര്‍ന്നു.ജനതാദള്‍ മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവ ഗൗഡ, സംസ്ഥാന പ്രസിഡന്റ് എച്ച്ഡി കുമാരസ്വാമി എന്നിവരുടെ സാന്നfധ്യത്തിലാണ് ആനന്ദും അനുയായികളും ജെഡിഎസില്‍ ചേര്‍ന്നത്.

തനിക്കും തന്റെ കുടുംബത്തിനും ജില്ലയില്‍ നിന്ന് നേരിടേണ്ടി വന്ന ചില വേദനിപ്പിക്കുന്ന സംഭവങ്ങളെത്തുടര്‍ന്ന്, തന്റെ അനുയായികളും അഭ്യുദയകാംക്ഷികളും പുതിയൊരു പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാന്‍ തീരമാനിച്ചിരുന്നു. കാര്‍വാറും അങ്കോലയേയും പോലെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു പ്രാദേശിക പാര്‍ട്ടിയ്ക്ക് മാത്രമേ വികസനം കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും ആനന്ദ് പറഞ്ഞു.

2008 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കാര്‍വാറില്‍ നിന്നും വിജയിച്ച ആനന്ദ് പിന്നീട് രാജിവച്ച് ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന ഫിഷറീസ്, ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രിയായിരുന്നു. ബി.എസ് യദിയൂരപ്പയായിരുന്നു അന്ന് മുഖ്യമന്ത്രി.ബി.ജെ.പി ടിക്കറ്റില്‍ കാര്‍വാറില്‍ നിന്നും ഉപതെരഞ്ഞെടുപ്പ് വിജയിച്ച ആനന്ദിന് 2013 തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com