'ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം  ജുഡീഷ്യറിയെ തകര്‍ക്കാന്‍ ശ്രമിച്ചു' ; വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് ജുഡീഷ്യറിയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ലൂത്രയുടെ ആരോപണം.  
'ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം  ജുഡീഷ്യറിയെ തകര്‍ക്കാന്‍ ശ്രമിച്ചു' ; വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസിനെതിരെ പരസ്യപ്രതിഷേധവുമായി വാര്‍ത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം. സുപ്രീംകോടതിയിലെ അഭിഭാഷകനായ ആര്‍ പി ലൂത്രയാണ് ചീഫ് ജസ്റ്റിസിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് ജുഡീഷ്യറിയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ലൂത്രയുടെ ആരോപണം.  

എന്നാല്‍ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യാതൊരു പ്രതികരണവും നടത്തിയില്ല. ചീഫ് ജസ്റ്റിസിന്റെ നടപടികളോട് വിയോജിച്ച് മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. 

സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ സുതാര്യമല്ല. രാജ്യം ഉറ്റുനോക്കുന്ന സുപ്രധാന കേസുകള്‍ ജൂനിയര്‍ ജഡ്ജിമാരുടെ ബെഞ്ചുകള്‍ക്ക് ചീഫ് ജസ്റ്റിസ് സ്വന്തം താല്‍പ്പര്യപ്രകാരം അനുവദിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ജഡ്ജിമാര്‍ ഉന്നയിച്ചത്. വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാനായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com