പ്രതിസന്ധി പരിഹരിച്ചെന്ന് എജി; ജഡ്ജിമാര്‍ അയഞ്ഞത് അനൗപചാരിക കൂടിക്കാഴ്ചയില്‍

വിമര്‍ശനം ഉന്നയിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കണ്ടേക്കുമെന്ന് ബാര്‍ കൗണ്‍സില്‍
പ്രതിസന്ധി പരിഹരിച്ചെന്ന് എജി; ജഡ്ജിമാര്‍ അയഞ്ഞത് അനൗപചാരിക കൂടിക്കാഴ്ചയില്‍

ന്യൂഡല്‍ഹി: സുപ്രിം കോടതിയിലെ പ്രതിസന്ധി പരിഹരിച്ചതായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍. കോടതി ചേരുന്നതിനു മുമ്പായി ജഡ്ജിമാര്‍ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയിലാണ് പ്രശ്‌നപരിഹാരമായതെന്ന് എജി അറിയിച്ചു. വിമര്‍ശനം ഉന്നയിച്ച ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കണ്ടേക്കുമെന്ന് ബാര്‍ കൗണ്‍സില്‍ വൃത്തങ്ങള്‍ പറഞ്ഞു.

രാവിലെ കോടതി ചേരുന്നതിനു മുമ്പായാണ് ജഡ്ജിമാര്‍ അനൗപചാരിക കൂടിക്കാഴ്ച നടത്തിയത്. പത്തരയ്ക്കു തുടങ്ങേണ്ട കോടതി പ്രവര്‍ത്തനം ഇന്ന് പതിനഞ്ചു മിനറ്റോളം വൈകിയാണ് തുടങ്ങിയത്. ഇതോടെ പ്രശ്‌നം വഷളാവുകയാണെന്ന ആശങ്കകള്‍ക്കിടെയാണ്, പ്രശ്‌നം പരിഹരിച്ചതായി അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏതെല്ലാം തര്‍ക്കവിഷയങ്ങളിലാണ് തീരുമാനമായതെന്നും പരിഹാരം എന്തൊക്കെയെന്നും എജി വ്യക്തമാക്കിയിട്ടില്ല.

രാവിലെ ഫുല്‍ കോര്‍ട്ട് ചേര്‍ന്നേക്കുമെന്നും ചീഫ് ജസ്റ്റിസ്, വിമര്‍ശനമുന്നയിച്ച ജഡ്ജിമാരെ കണ്ടേക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നുമില്ലാതെ പ്രശ്‌നത്തിനു പരിഹാരമായെന്ന സൂചനകളാണ്് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിമര്‍ശനമുന്നയിച്ച നാലു ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്താനിടയുണ്ടെന്ന് ബാര്‍ കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com