രാഹുലിനെ രാമനായും മോദിയെ രാവണനായും ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ അമേഠിയില്‍

രാമന്റെ അവതാരമായ രാഹുല്‍ ഗാന്ധി രാവണന്റെ പ്രതിരൂപമായ മോദിയെ വധിക്കുന്നതായി ചിത്രീകരിച്ച പോസ്റ്ററുകളാണ് അമേഠി ജില്ലയിലുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്
രാഹുലിനെ രാമനായും മോദിയെ രാവണനായും ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ അമേഠിയില്‍

അമേഠി:  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ അമേഠി രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസ് അധ്യക്ഷനെ രാമനായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനായും ചിത്രീകരിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.  രാമന്റെ അവതാരമായ രാഹുല്‍ ഗാന്ധി രാവണന്റെ പ്രതിരൂപമായ മോദിയെ വധിക്കുന്നതായി ചിത്രീകരിച്ച പോസ്റ്ററുകളാണ് അമേഠി ജില്ലയിലുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.  

മോദിയുടെ നേതൃത്വത്തിലുളള ബിജെപിയുടെ ദുര്‍ഭരണം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി രാമരാജ്യം സ്ഥാപിക്കുമെന്നും പോസ്റ്ററുകളില്‍ വിവരിക്കുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അഭയ് ശുക്ല പിന്നില്‍ നില്‍ക്കുന്ന പോസ്റ്ററുകളാണ്് പ്രത്യക്ഷപ്പെട്ടത്ില്‍ പലതും.

പോസ്റ്ററുകള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക അറിവോടെയല്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. അതേസമയം പ്രതിഷേധിക്കാന്‍ പാകത്തിന് പോസ്റ്ററുകളില്‍ ഒന്നുമില്ലെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചു.  ജനങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ സ്വീകരിക്കാന്‍ അവരവരുടെ രീതിയുണ്ട്.  അതില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി

അമേഠി സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി പൊതുസമ്മേളനത്തിലും റാലിയിലും പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com