ലോയയുടെ മരണം അന്വേഷിക്കണം; മകന്റെ പ്രസ്താവന സമ്മര്‍ദം കൊണ്ടെന്ന് അമ്മാവന്‍

സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരുഹമരണം അന്വേഷിക്കണമെന്ന് ബന്ധു ശ്രീനിവാസ ലോയ
ലോയയുടെ മരണം അന്വേഷിക്കണം; മകന്റെ പ്രസ്താവന സമ്മര്‍ദം കൊണ്ടെന്ന് അമ്മാവന്‍

ന്യൂഡല്‍ഹി: സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരുഹമരണം അന്വേഷിക്കണമെന്ന് ബന്ധു ശ്രീനിവാസ ലോയ. കഴിഞ്ഞ ദിവസം അച്ഛന്റെ മരണത്തില്‍ ദുരുഹതയില്ലെന്ന് പറഞ്ഞ് മകന്‍ അനുജ് ലോയ മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിഎച്ച് ലോയയുടെ പിതൃതുല്യനായ ശ്രീനിവാസ് ലോയ വ്യത്യസ്ത നിലപാടുമായി രംഗത്ത് വന്നത്.

ബി എച്ച് ലോയയുടെ മകനായ അനുജ് ലോയ വളരെ ചെറുപ്പമാണ്. സമ്മര്‍ദത്തിന് വഴങ്ങിയാകാം ഇന്നലെ അത്തരത്തിലുളള പ്രതികരണം നടത്തിയതെന്നും ശ്രീനിവാസ് ലോയ ആരോപിച്ചു. ബിഎച്ച് ലോയയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്ന വാദം ആദ്യം പുറത്തുകൊണ്ടുവന്ന കാരവന്‍ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീനിവാസ് ലോയ അന്വേഷണം ആവശ്യപ്പെട്ടത്.

85 വയസ് പ്രായമുളള മുത്തച്ഛനും , അമ്മയും , സഹോദരിയും അടങ്ങുന്നതാണ് അനുജ് ലോയയുടെ കുടുംബം. ഇതാകാം മരണത്തില്‍ ദുരുഹതയില്ലെന്ന നിലപാട് സ്വീകരിക്കാന്‍  അനുജ് ലോയയെ പ്രേരിപ്പിച്ച ഘടകമെന്നും ബി എച്ച് ലോയയുടെ കുടുംബത്തില്‍ ആരെങ്കിലും സമ്മര്‍ദം ചെലുത്തിയോ എന്ന ചോദ്യത്തിന് ശ്രീനിവാസ് ലോയ നല്‍കിയ മറുപടി

അതേസമയം രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് മകന്‍ അനുജ് ലോയ അത്തരത്തിലുളള ഒരു പ്രതികരണം നടത്തിയതെന്ന് ബി എച്ച് ലോയയുടെ അടുത്ത സുഹൃത്തും അഡ്വക്കേറ്റുമായ ബല്‍വന്ത് ജാദവ് ആരോപിച്ചു. അമിത് ഷായെ കേസില്‍ നിന്നും രക്ഷിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com