വിരലടയാളം മാത്രമല്ല; ആധാറില്‍ ഇനി മുഖവും രേഖപ്പെടുത്തുമെന്ന് യുഐഡിഎ

വിരലടയാളം, കൃഷ്ണമണി എന്നിവകൊണ്ട് തിരിച്ചറിയാല്‍ രേഖപ്പെടുത്തുന്നതിന് വരുന്ന പാകപ്പിഴവുകള്‍ പരിഹരിക്കാനാണ് പുതിയ തീരുമാനം.
വിരലടയാളം മാത്രമല്ല; ആധാറില്‍ ഇനി മുഖവും രേഖപ്പെടുത്തുമെന്ന് യുഐഡിഎ

ന്യൂഡെല്‍ഹി: ആധാര്‍ കാര്‍ഡില്‍ ഇനി മുഖവും രേഖപ്പെടുത്തുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറി ഓഫ് ഇന്ത്യ (യുഐഡിഎ) അറിയിച്ചു. വിരലടയാളം, കൃഷ്ണമണി എന്നിവകൊണ്ട് തിരിച്ചറിയാല്‍ രേഖപ്പെടുത്തുന്നതിന് വരുന്ന പാകപ്പിഴവുകള്‍ പരിഹരിക്കാനാണ് പുതിയ തീരുമാനം.

മുഖം കൂടി ചേര്‍ത്ത് ആധാര്‍ കാര്‍ഡ് പരിഷ്‌കരിക്കുമെങ്കിലും നിലവിലുള്ള മറ്റ് ആധികാരിക രേഖകള്‍ക്കൊപ്പം മാത്രമേ പുതിയ കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റുകയുള്ളു. ആധാറിലെ ഡാറ്റകള്‍ ചോരുന്നുവെന്ന വാര്‍ത്ത സംബന്ധിച്ച വിവാദം നിലനില്‍ക്കെയാണ് ആധാര്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ യുഐഡിഎ തീരുമാനിച്ചിരിക്കുന്നത്. 

പ്രായാധിക്യം കാരണമോ മറ്റ് കഠിനമായ ജോലികള്‍ കാരണമോ വിരലടയാളങ്ങള്‍ വ്യക്തമാകാത്ത സാഹചര്യത്തില്‍ മുഖം തിരിച്ചറിയലിന് സഹായിക്കുമെന്നാണ് യുഐഡിഎയുടെ വിശദീകരണം.

ആധാറില്‍ മുഖവും രേഖപ്പെടുത്താനുള്ള തീരുമാനം ജൂലൈ ഒന്ന് മുതല്‍ നടപ്പിലാക്കും. നിലവിലെ വിരലടയാളം, കൃഷ്ണമണി എന്നിവ കൊണ്ടുള്ള ബയോമെട്രിക് സംവിധാനങ്ങളില്‍ പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് പുതിയ തീരുമാനമെന്നാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com