'എന്നെയെന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചത്'; പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരുഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന  സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു.
'എന്നെയെന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചത്'; പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരുഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന  സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. സുപ്രീംകോടതി ജഡ്ജിമാര്‍ പതിവായി കൂടിക്കാഴ്ച നടത്താറുളള രാവിലെത്തെ ചായസല്‍ക്കാരത്തിനിടയിലാണ് അരുണ്‍ മിശ്ര ക്ഷുഭിതനായത്. 

നാലു മുതിര്‍ന്ന ജഡ്ജിമാര്‍ അകാരണമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന് ആരോപിച്ചാണ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചത്. തന്റെ കഴിവും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെട്ടു. ജെ എസ് കേഖാറും ടി എസ് താക്കൂറും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായിരുന്ന കാലത്തും ഗൗരവപ്പെട്ട കേസുകള്‍ തന്റെ പരിഗണനയ്ക്ക് വിട്ടിരുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ആത്മാര്‍ത്ഥയോടെയും കഠിനാധ്വാനം ചെയ്തുമാണ് താന്‍ മുന്നോട്ടുപോയിരുന്നതെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. ഇതിനിടെ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും, മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ചെലമേശ്വറും രംഗത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com