കാമുകന്‍ ഫോണ്‍ വിളിക്കുന്നത് അമ്മയോട് പറഞ്ഞു; സഹോദരനെ പ്ലസ് ടു വിദ്യാര്‍ത്ഥിനി കഴുത്തുമുറിച്ച് കൊന്നു  

കാമുകനെ പറ്റി അമ്മയോട് പറഞ്ഞതിന് സഹോദരനെ കൗമാരക്കാരി കൊലപ്പെടുത്തി - 19 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
കാമുകന്‍ ഫോണ്‍ വിളിക്കുന്നത് അമ്മയോട് പറഞ്ഞു; സഹോദരനെ പ്ലസ് ടു വിദ്യാര്‍ത്ഥിനി കഴുത്തുമുറിച്ച് കൊന്നു  

റോത്തക്: കാമുകനെ പറ്റി അമ്മയോട് പറഞ്ഞതിന് സഹോദരനെ കൗമാരക്കാരി കൊലപ്പെടുത്തി. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. ഇതേ തുടര്‍ന്ന് 19 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച പത്താം ക്ലാസില്‍ പഠിക്കുന്ന സഹോദരനെ കൊല ചെയ്തത്.

ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം കത്തി ഉപയോഗിച്ച് കഴുത്തുമുറിച്ചായിരുന്നു കൊലപാതകം. വീട്ടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം കാജള്‍ മൃതദേഹം വീട്ടിലെ കിടക്കയില്‍ ഇട്ടതിന് ശേഷം തറയിലും വസ്ത്രത്തിലും പറ്റിയ ചോരക്കറ കഴുകി വൃത്തിയാക്കുകയും ഇതിന് ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് അമ്മയെ ഫോണില്‍ വിളിച്ച് തന്നെയും അനിയനെയും അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ചെന്നും താന്‍ അവിടെ നിന്നും രക്ഷപ്പെട്ടന്ന് അറിയിക്കുകയും ചെയതു. 

തുടര്‍ന്ന വീട്ടിലെത്തിയ അമ്മ കാണുന്നത് മോണ്ടിയുടെ ശവശരീരമാണ്. ഇവര്‍ ഉടന്‍ വിവരം പൊലീസില്‍ അറിയിച്ചു. മോണ്ടിയെ കൊന്നത് അച്ഛനാണെന്ന് തന്നെയായിരുന്നു കാജല്‍ പൊലീസിനോടും പറഞ്ഞത്. നേരത്തെ പിതാവ് കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് മാതാവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകം നടത്തിയത് തേജ്പാല്‍ അല്ലെന്നും കജോള്‍ ആണെന്നും പൊലീസിന് മനസിലായത്. മൊഴികളിലെ നിരന്തരമായ വൈരുദ്ധ്യമാണ് കജോളിനെ സംശയിക്കാന്‍ ഇടയായതും. തുടര്‍ന്നാണ് താന്‍ കാമുകനുമായി സംസാരിക്കുന്ന വിവരം അമ്മയെ അറിയിച്ചതിനെ തുടര്‍ന്നാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ കജോള്‍ സമ്മതിക്കുകയും ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com