കൈയില്‍പിടിച്ച് സെല്‍ഫി എടുക്കുന്ന മുഖ്യമന്ത്രിമാരുമുണ്ട് ; ഈ വീഡിയോ കണ്ടുനോക്കൂ

ഗ്രൂപ്പ് സെല്‍ഫിയെടുക്കുന്നതിനിടെ യുവതിയെ തനിക്കരികിലേക്ക് പിടിച്ച് വലിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടിയാണ് വിവാദമാകുന്നത്.
കൈയില്‍പിടിച്ച് സെല്‍ഫി എടുക്കുന്ന മുഖ്യമന്ത്രിമാരുമുണ്ട് ; ഈ വീഡിയോ കണ്ടുനോക്കൂ

ബംഗ്ലൂരു: സെല്‍ഫി എടുക്കാനുളള ശ്രമത്തിനിടെ തന്റെ കയ്യില്‍ പിടിച്ച വിദ്യാര്‍ത്ഥിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേഷ്യപ്പെട്ടതും പിന്നിട് സെല്‍ഫിയെടുക്കാന്‍ അനുവദിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍.സെല്‍ഫിയെടുക്കാന്‍ അനുവദിച്ചതിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുലിവാലുപിടിച്ചിരിക്കുകയാണ്.ഗ്രൂപ്പ് സെല്‍ഫിയെടുക്കുന്നതിനിടെ യുവതിയെ തനിക്കരികിലേക്ക് പിടിച്ച് വലിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടിയാണ് വിവാദമാകുന്നത്. പൊതുവേദിയില്‍വച്ച് യുവതിയുടെ അനുവാദമില്ലാതെ കൈയ്യില്‍ കയറി പിടിച്ച മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 

ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ബിജെപിയും സിദ്ധരാമയ്യക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ തന്റെ കയ്യില്‍ പിടിച്ച വിദ്യാര്‍ഥിയോട് ദേഷ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവൃത്തിയാണ് വാര്‍ത്തയില്‍ ഇടംപിടിച്ചത്.കായംകുളം ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് സംഭവം. മുഖ്യമന്ത്രി എത്തിയതറിഞ്ഞ് സമീപത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ എത്തിയത്. ഓഫിസില്‍ നിന്നു പുറത്തിറങ്ങിയ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചു.

ചിത്രമെടുത്തതിന് പിന്നാലെ ഒരു വിദ്യാര്‍ത്ഥി ഓടിവന്ന് മുഖ്യമന്ത്രിയുടെ കയ്യില്‍ പിടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ നടപടി മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. കൈ തട്ടിമാറ്റിയ മുഖ്യമന്ത്രി വിദ്യാര്‍ഥിയോടു തന്റെ അനിഷ്ടം പ്രകടമാക്കി. സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി.

ഫോണ്‍തിരികെ നല്‍കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. ശകാരം കേട്ട് സങ്കടത്തോടെ മാറിനില്‍ക്കുന്ന കുട്ടിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ മനസ്സലിഞ്ഞു. വിദ്യാര്‍ത്ഥിയെ അടുത്ത് വിളിച്ച് സാന്ത്വനിപ്പിച്ച മുഖ്യമന്ത്രി, കൂടെ നിര്‍ത്തി ചിത്രവും എടുത്താണ് കുട്ടിയെ പറഞ്ഞയച്ചത്. ശകാരം കേട്ടെങ്കിലും മുഖ്യമന്ത്രിക്കൊപ്പം ചിത്രമെടുക്കാനായതോടെ വിദ്യാര്‍ത്ഥി സന്തുഷ്ടനായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com