തൊഗാഡിയക്ക് കോണ്‍ഗ്രസിന്റെയും ഹാര്‍ദിക് പട്ടേലിന്റെയും അപ്രതീക്ഷിത പിന്തുണ

വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊല്ലാന്‍ ബിജെപി ശ്രമിക്കുന്നു എന്ന് ആരോപിച്ച വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് അപ്രതീക്ഷിത പിന്തുണയുമായി കോണ്‍ഗ്രസും ഹാര്‍ദിക് പട്ടേലും
തൊഗാഡിയക്ക് കോണ്‍ഗ്രസിന്റെയും ഹാര്‍ദിക് പട്ടേലിന്റെയും അപ്രതീക്ഷിത പിന്തുണ

അഹമ്മദാബാദ്‌: വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊല്ലാന്‍ ബിജെപി ശ്രമിക്കുന്നു എന്ന് ആരോപിച്ച വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് അപ്രതീക്ഷിത പിന്തുണയുമായി കോണ്‍ഗ്രസും ഹാര്‍ദിക് പട്ടേലും. 

2015ലെ വിദ്വേഷ പ്രസംഗത്തില്‍ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ കാണാതായ തൊഗാഡിയയെ അഹമ്മദാബാദിലെ ഒരു പാര്‍ക്കില്‍ ബോധരഹിതനായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തൊഗാഡിയ, ബിജെപി തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദ്‌വാദിയയും പാട്ടീദാര്‍ ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലും തൊഗാഡിയയെ കാണാന്‍ എത്തിയത്. 

തൊഗാഡിയയ്ക്ക് പിന്തുണ നല്‍കുന്ന തരത്തില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടും രംഗത്തെത്തി. തൊഗാഡിയയെ എന്റെ കാലത്തും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം ഭരണപക്ഷത്തുള്ള ആളാണ്. അദ്ദേഹത്തിന് ഇങ്ങനെ സംഭവിക്കുന്നുവെങ്കില്‍ സാധാരണക്കാരയവര്‍ക്ക് എന്താകും സംഭവിക്കുക? അശോക് ചോദിച്ചു. 

നേരത്തെ വാര്‍ത്താ സമ്മേളനത്തിലൂടെ തൊഗാഡിയ ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചത്. പൊലീസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന് തൊഗാഡിയ തേങ്ങലോടെ ആവശ്യപ്പെട്ടിരുന്നു. തൊഗാഡിയയെ പിന്തുണച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയത് ബിജെപിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com