മാംസാഹാരം കഴിക്കാന്‍ പ്രത്യേക പാത്രങ്ങള്‍ ഉപയോഗിക്കണം; നിര്‍ദേശവുമായി ബോംബെ ഐഐടി ഹോസ്റ്റല്‍

മാംസാഹാരം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ പാത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ബോംബെ ഐഐടിയിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം
മാംസാഹാരം കഴിക്കാന്‍ പ്രത്യേക പാത്രങ്ങള്‍ ഉപയോഗിക്കണം; നിര്‍ദേശവുമായി ബോംബെ ഐഐടി ഹോസ്റ്റല്‍

മുംബൈ: മാംസാഹാരം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ പാത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ബോംബെ ഐഐടിയിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം. പതിനൊന്നാം നമ്പര്‍ ഹോസ്റ്റലിന്റെ ചുമതലയുള്ള സ്റ്റുഡന്റ്‌സ് കൗണ്‍സിലാണ് മാംസാഹാരം കഴിക്കാന്‍ ഹോസ്റ്റലിലെ സാധാരണ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കരുതെന്നും പ്രത്യേകം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശം നല്‍കിയത്. 

മാംസാഹാരവും സസ്യാഹാരവും കഴിക്കുന്നവര്‍ പ്രത്യേക പാത്രം ഉപയോഗിക്കണമെന്ന നിര്‍ദേശം ഐ ഐ ടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പകരം പതിനൊന്നാം നമ്പര്‍ ഹോസ്റ്റലിന്റെ ചുമതലയുള്ള സ്റ്റുഡന്റ്‌സ് കൗണ്‍സിലാണ് നിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്. ജനുവരി പന്ത്രണ്ടിനാണ് ഇ മെയില്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് കിട്ടിയത്.

സാധാരണയായി ഐ ഐ ടിയില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് സസ്യവിഭവങ്ങളാണ്. എന്നാല്‍ പ്ലേറ്റിന് 4050 രൂപ വരെ നല്‍കി മാംസാഹാരം തിരഞ്ഞെടുക്കാം. ഇത് പ്രത്യേകം പ്ലാസ്റ്റിക് പാത്രത്തിലാണ് വിതരണം ചെയ്യുന്നത്. ഇവ സാധാരണ ഭക്ഷണം വിളമ്പുന്ന സ്റ്റീല്‍ പാത്രങ്ങളെക്കാള്‍ ചെറുതാണ്.

നിരവധി വിദ്യാര്‍ഥികളാണ് നിര്‍ദേശത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. അതേസമയം ഇത് പുതിയ നിയമമല്ലെന്നും കാലങ്ങളായുള്ള നിയന്ത്രണത്തെ പുതുക്കുക മാത്രമാണ് ചെയ്തതെന്നും പതിനൊന്നാം നമ്പര്‍ ഹോസ്റ്റല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റിതിക വര്‍മ പറഞ്ഞു. മതപരമായ കാരണങ്ങള്‍ ചില വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം അയച്ചതെന്നും റിതിക കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com