ലോയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി; അനുയോജ്യ ബെഞ്ചിന് വിടാന്‍ നിര്‍ദേശം

ലോയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി; അനുയോജ്യ ബെഞ്ചിന് വിടാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളില്‍ ഒന്നായ ജസ്റ്റിസ് ലോയയുടെ മരണം പരിഗണിക്കുന്ന സുപ്രീംകോടതി ബഞ്ചില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി. കേസ് അനുയോജ്യമായ ബെഞ്ചിന് വിടണമെന്ന് കേസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച് അരുണ്‍ മിശ്രയുടെ ഉത്തരവില്‍ പറയുന്നു. ലോയ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് നേരത്തെ ജസ്റ്റിസ് ചെമലേശ്വറിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ഡിമാര്‍ ആവശ്യപ്പെട്ടിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടുകൊണ്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ലോയ.ഇദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ടായിരുന്നു ജഡ്ജിമാര്‍ രംഗത്ത് വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com