കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം; വീട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ യെച്ചൂരിയും കാരാട്ടും 

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയും, പിബി അംഗം പ്രകാശ് കാരാട്ടും വ്യത്യസ്ഥ രേഖകള്‍ അവതരിപ്പിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.
കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം; വീട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ യെച്ചൂരിയും കാരാട്ടും 

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുളള സഹകരണത്തെ ചൊല്ലി സിപിഐഎമ്മില്‍ തര്‍ക്കം രൂക്ഷം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയും, പിബി അംഗം പ്രകാശ് കാരാട്ടും വ്യത്യസ്ഥ രേഖകള്‍ അവതരിപ്പിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഇരുനേതാക്കളുടെയും വാദം. അതിനാല്‍ തന്നെ ഇരുരേഖകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാടിലാണ് യെച്ചൂരി പക്ഷം.  


ബൂര്‍ഷാ പാര്‍ട്ടികളുമായി സഖ്യമോ മുന്നണിയോ പാടില്ലെന്ന് യെച്ചൂരിയുടെ നയരേഖ വ്യക്തമാക്കുന്നു. ബിജെപിയെ താഴെയിറക്കാന്‍ മതേതര പാര്‍ട്ടികളുമായി സഹകരണമാകാമെന്നും യെച്ചൂരിയുടെ രേഖയില്‍ പറയുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടാണ് പ്രകാശ് കാരാട്ട് പക്ഷം അവരുടെ രേഖയില്‍ മുന്നോട്ടുവെയ്ക്കുന്നത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ല. വേണമെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യമുളള പാര്‍ട്ടികളുമായി സഹകരണമാകാമെന്നും കാരാട്ടിന്റെ രേഖയില്‍ പറയുന്നു. 


അതേ സമയം  സീതാറാം യെച്ചൂരിയെ മാറ്റാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. 
കാരാട്ടിന്റെ നിലപാടിനെതിരെ യെച്ചൂരി പക്ഷം ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ സിപിഐഎമ്മില്‍ വീണ്ടും കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com