പെട്രോള്‍ വില 100 കടന്നേക്കും; വില നിര്‍ണയത്തില്‍ കേന്ദ്രം ഇടപെടുന്നു 

പ്രതിദിനം ഇന്ധന വില നിര്‍ണയിക്കുന്ന രീതി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചേക്കും. ഇന്ധനവില കുതിച്ചുയരുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം
പെട്രോള്‍ വില 100 കടന്നേക്കും; വില നിര്‍ണയത്തില്‍ കേന്ദ്രം ഇടപെടുന്നു 

ന്യൂഡല്‍ഹി: പ്രതിദിനം ഇന്ധന വില നിര്‍ണയിക്കുന്ന രീതി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചേക്കും. ഇന്ധനവില കുതിച്ചുയരുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പെട്രോള്‍ വില സമീപഭാവിയില്‍ തന്നെ ലിറ്ററിന് 100 രൂപ കടന്നേക്കുമെന്നാണ് അനുമാനം. ഈ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് കേന്ദ്രസര്‍ക്കാരിന് ക്ഷീണമാകുമെന്നാണ് പൊതുവിലയിരുത്തല്‍. 

രാജ്യാന്തര വിപണിയില്‍ ഇന്ധന വില കുതിച്ചുയരുന്നത് പെട്രോളിന്റെ വില ലിറ്ററിന് 100 കടക്കാന്‍ ഇടയാക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്ക്‌ എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഇന്ധന വില ഒരു പരിധിയില്‍ അപ്പുറം താഴാതിരിക്കാനാണ് ഒപ്പെക്കിന്റെ ഈ നടപടി. ഇതാണ് രാജ്യാന്തര വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്ക ഷെയ്ല്‍ ഗ്യാസ് ഉല്‍പ്പാദനം കുറച്ചതും രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയരാന്‍ ഇടയാക്കി. 

പ്രതിദിനം ഇന്ധനവില നിര്‍ണയിക്കുന്നതിന് പകരം പ്രതിമാസം രണ്ടു തവണ വില നിര്‍ണയിക്കുന്ന പഴയ രീതി പുന: സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ പെട്രോള്‍ വില ലിറ്ററിന് 75 രൂപ കടന്ന് സര്‍വകാല റെക്കോഡിലേക്ക് നീങ്ങുകയാണ്.

കര്‍ണാടക ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പ് ആസന്നമായിരിക്കുന്നതും സര്‍ക്കാരിനെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com