മെത്തയ്ക്ക് പകരം നോട്ടുകെട്ടുകള്‍; യുപിയില്‍ പിടികൂടിയത് 100 കോടിയുടെ നിരോധിത നോട്ടുകള്‍

500ന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകളാണ് കണ്ടെത്തിയത്. മെത്തയുടെ അടിയില്‍ അടുക്കിവെച്ച രീതിയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്
മെത്തയ്ക്ക് പകരം നോട്ടുകെട്ടുകള്‍; യുപിയില്‍ പിടികൂടിയത് 100 കോടിയുടെ നിരോധിത നോട്ടുകള്‍

ലക്‌നൗ: കാണ്‍പൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിട്ടീല്‍ നിന്നും 100 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. എന്‍ഐഎയും ഉത്തര്‍പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ്  നിരോധിത നോട്ടുകള്‍ കണ്ടെത്തിയത്. നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ നോട്ട് വേട്ടയാണ് ഇത്

പ്രമുഖ സോപ്പ് നിര്‍മ്മാണ കമ്പനിയുടെതടക്കം അഞ്ച് പേരുടെതാണ് പിടിച്ചെടുത്ത നോട്ടുകളെന്ന് എന്‍ഐഎ വ്യക്തമാക്കി. തങ്ങള്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലയിരുന്നു റെയ്ഡ്.പരിശോധന തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 500ന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകളാണ് കണ്ടെത്തിയത്. മെത്തയുടെ അടിയില്‍ അടുക്കിവെച്ച രീതിയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ 36 കോടിയുടെ അസാധു നോട്ടുകള്‍ ഒന്‍പത് പേരില്‍ നിന്നായി പിടിച്ചെടുത്തിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കാണ്‍പൂരിലെ നോട്ടകുളെ കുറിച്ച് വിവരം ലഭിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com