വണ്ടിയിലെ നെയിംപ്ലേറ്റ് നീക്കി; ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ പൊതിരെ തല്ലി ബിജെപി നേതാവ് (വിഡിയോ)

വണ്ടിയിലെ നെയിംപ്ലേറ്റ് നീക്കി; ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ പൊതിരെ തല്ലി ബിജെപി നേതാവ് 
വണ്ടിയിലെ നെയിംപ്ലേറ്റ് നീക്കി; ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ പൊതിരെ തല്ലി ബിജെപി നേതാവ് (വിഡിയോ)

ലത്തേഹര്‍ (ഝാര്‍ഖണ്ഡ്): വാഹനത്തില്‍ അനധികൃതമായി സ്ഥാപിച്ച നെയിം പ്ലേറ്റ് നീക്കം ചെയ്ത ഉദ്യോഗസ്ഥന് ബിജെപി നേതാവിന്റെ പരസ്യ മര്‍ദനം. ഝാര്‍ഖണ്ഡിലെ ലത്തേഹര്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എഫ് ബാര്‍ലയ്ക്കാണ് ബിജെപി നേതാവ് രാജധാനി യാദവില്‍നിന്ന് മര്‍ദനമേറ്റത്. പരുക്കേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയിലാണ്.

ബിജെപിയുടെ ജില്ലാ നേതാവും സര്‍ക്കാരിന്റെ ഇരുപതിന പരിപാടി നടപ്പാക്കുന്ന സമിതിയുടെ ജില്ലാ വൈസ് പ്രസിഡന്റുമാണ് രാജധാനി യാദവ്. വാഹനത്തില്‍ സ്ഥാപിച്ച നെയിംപ്ലേറ്റ് ബാര്‍ലയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുകയായിരുന്നു. റോഡില്‍ തടഞ്ഞ വാഹനം കലക്ടറേറ്റില്‍ എത്തിച്ചാണ് നെയിം പ്ലെയ്റ്റ് നീക്കം ചെയ്തത്. ഇതിനിടെ യാദവ് ബാര്‍ലയ്ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനിന് യാദവിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com