കുല്‍ഭൂഷനെ ഐഎസ്‌ഐ ഇറാനില്‍ നിന്ന് തട്ടിയെടുത്തതായി സാക്ഷികളുണ്ട്; ബലൂച് നേതാവ്

മുല്ല ഒമര്‍ ബലുച് ഇറാനി എന്ന വ്യക്തിയുടെ സഹായത്തോടെ പാകിസ്താന്‍ ഇറാനിലെ ചബാഹറില്‍ നിന്ന് കുല്‍ഭൂഷനെ തട്ടിക്കൊണ്ട് വരികയായിരുന്നു.
കുല്‍ഭൂഷനെ ഐഎസ്‌ഐ ഇറാനില്‍ നിന്ന് തട്ടിയെടുത്തതായി സാക്ഷികളുണ്ട്; ബലൂച് നേതാവ്

ന്യൂഡെല്‍ഹി: കുല്‍ഭൂഷന്‍ ജാദവിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന ഇന്ത്യയുടെ വാദത്തെ ശരിവച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മുല്ല ഒമര്‍ ബലൂച് ഇറാനിയെന്ന ആളുടെ സഹായത്താല്‍ ജാദവിനെ തട്ടിയെടുക്കുകയാണെന്നാണു വെളിപ്പെടുത്തല്‍. ദേശീയമാധ്യമത്തോടു ബലൂച് പ്രവര്‍ത്തകന്‍ മാമാ ഖാദിര്‍ ബലൂചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലെ വോയ്‌സ് ഫോര്‍ മിസിങ് ബലൂച്‌സ് എന്ന സംഘടനാശൃംഖലയില്‍നിന്നുള്ള വിവരങ്ങള്‍ വച്ചാണു ഖാദിര്‍ ബലൂച് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇദ്ദേഹമാണ് ഈ സംഘടനയുടെ ഉപാധ്യക്ഷന്‍. ഇറാനിലെ ഛബഹാര്‍ തുറമുഖ പട്ടണത്തില്‍നിന്നാണു ജാദവിനെ തട്ടിയെടുത്തത്. 

മുല്ല ഒമര്‍ ബലുച് ഇറാനി എന്ന വ്യക്തിയുടെ സഹായത്തോടെ പാകിസ്താന്‍ ഇറാനിലെ ചബാഹറില്‍ നിന്ന് കുല്‍ഭൂഷനെ തട്ടിക്കൊണ്ട് വരികയായിരുന്നു. ഇതിനായി മുല്ല ഒമറിന് പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ പണം നല്‍കിയെന്നും ഖാദിര്‍ വെളിപ്പെടുത്തി.

ഇറാനിലെ ബിസിനസുകാരനായ കുല്‍ഭൂഷന്‍ ജാദവെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു. കാറില്‍ ഇറാനിലെ ചബാഹാറില്‍ നിന്ന് കുല്‍ഭൂഷനെ തട്ടിക്കൊണ്ട് വന്ന് ഇറാന്‍പാകിസ്താന്‍ അതിര്‍ത്തിയില്‍ വെച്ച് ഐഎസ്‌ഐക്ക്  കൈമാറുകയായിരുന്നു. 

പാകിസ്താനിലെ സൈനിക കോടതി കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ചിരുന്നു. ചാരവൃത്തി ആരോപിച്ചാണ് വധശിക്ഷ. പാകിസ്താന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com