കൂട്ടബലാല്‍സംഗവും കൊലപാതകവുമെല്ലാം സമൂഹത്തിന്റെ ഭാഗം ; പൊലീസ് മേധാവിയുടെ പ്രസ്താവന വിവാദത്തില്‍

ഹരിയാന എഡിജിപി ആര്‍സി മിശ്രയാണ് വിവാദപ്രസ്താവന നടത്തിയത്.
കൂട്ടബലാല്‍സംഗവും കൊലപാതകവുമെല്ലാം സമൂഹത്തിന്റെ ഭാഗം ; പൊലീസ് മേധാവിയുടെ പ്രസ്താവന വിവാദത്തില്‍

ചണ്ഡീഗഡ് : കൂട്ടബലാല്‍സംഗവും കൊലപാതകങ്ങളുമെല്ലാം സമൂഹത്തിന്റെ ഭാഗമെന്ന വിവാദപരാമര്‍ശവുമായി ഹരിയാന പൊലീസ് മേധാവി. ഹരിയാന എഡിജിപി ആര്‍സി മിശ്രയാണ് വിവാദപ്രസ്താവന നടത്തിയത്. കുരുക്ഷേത്ര ജില്ലയില്‍ 15 കാരിയായ ദലിത് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെയായിരുന്നു മിശ്രയുടെ പ്രതികരണം. എഡിജിപിയുടെ പ്രസ്താവനക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. 

ക്രൂരബലാല്‍സംഗങ്ങളും കൊലപാതകങ്ങളും സമൂഹത്തിന്റെ ഭാഗമാണ്. ഇത് എല്ലായ്‌പ്പോഴും സംഭവിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അന്വേഷിക്കുക, പ്രതികളെ പിടികൂടുക, സത്യം പുറത്തുകൊണ്ടുവരിക എന്നതാണ് പൊലീസിന്റെ ജോലി. ഇതിനായി ചെയ്യാന്‍ കഴിയാവുന്നതിന്റെ പരമാവധി പൊലീസ് ചെയ്യുമെന്നും ആര്‍സി മിശ്ര പറഞ്ഞു. 

സ്ഥലത്തെ സിസിടിവി ക്യാമറകള്‍ അടക്കം പരിശോധിച്ചു വരികയാണ്. സംശയമുള്ള എല്ലാവരെയും ചോദ്യം ചെയ്തു കഴിഞ്ഞു. ഫൊറന്‍സിക് പരിശോധനാഫലം കൂടി വരുന്നതോടെ ഇതിുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്നും എഡിജിപി അഭിപ്രായപ്പെട്ടു. 

ജനുവരി 13 നാണ് 15 കാരിയായ ദലിത് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ട്യൂഷന് പോയ പെണ്‍കുട്ടിയെ, നദിക്കരയില്‍ വികൃതമാക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ മുഖ്യപ്രതിയെന്ന് പൊലീസ് സംശയിച്ചിരുന്ന 19 കാരനും കൊല്ലപ്പെട്ട നിലയില്‍ ബുധനാഴ്ച പൊലീസ് കണ്ടെത്തിയിരുന്നു. നഗ്നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇയാളുടെ മൃതദേഹവും വികൃതമാക്കപ്പെട്ട നിലയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com