കോണ്‍ഗ്രസ് ബന്ധം:സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം; രണ്ട് രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രിസിലേക്ക് പോകുന്നത് തീരുമാനിക്കേണ്ടത് സിസിയെന്ന് യെച്ചൂരി

ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമോയെന്ന കാര്യത്തില്‍ സിപിഎമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു.
കോണ്‍ഗ്രസ് ബന്ധം:സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം; രണ്ട് രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രിസിലേക്ക് പോകുന്നത് തീരുമാനിക്കേണ്ടത് സിസിയെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമോയെന്ന കാര്യത്തില്‍ സിപിഎമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു.കോണ്‍ഗ്രസുമായി കൂട്ടകെട്ട് വേണമെന്ന കാര്യത്തില്‍ രാഷ്ട്രീയ രേഖയുണ്ടാക്കാന്‍ പോളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 

രാഷ്ട്രീയ രേഖയുണ്ടാക്കാന്‍ ശ്രമിക്കാനാണ് നിര്‍ദേശിച്ചത്. രണ്ട് രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകുന്നത് തീരുമാനിക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ് എന്ന് പ്രകാശ് കാരാട്ട് കൊണ്ടുവന്ന രാഷ്ട്രീയ രേഖയെപ്പെറ്റി യെച്ചൂരി പറഞ്ഞു. 

നേരത്തെ യെച്ചൂരിയുടെ നിലപാടുകള്‍ തള്ളി കാരാട്ട് പക്ഷം പിബിയില്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസുമായി യാതൊരു ഐക്യുവും അനുവദിക്കില്ല എന്ന മുന്‍ നിലപാട് കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് കാരാട്ട് പക്ഷം. അതേസമയം തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറിയും അറിയച്ചു കഴിഞ്ഞു. സിപിഎം കോണ്‍ഗ്രസിനൊപ്പം കൂടണമെന്ന് യെച്ചൂരിക്ക് ഒപ്പം നില്‍ക്കുന്നത് ബംഗാള്‍ ഘടകം മാത്രമാണ്. പാര്‍ട്ടി ശക്തമായ കേരളവും ത്രിപുരയും കാരാട്ടിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ബിജെപിക്ക് ശക്തമായ വേരുകളില്ലാത്ത കേരളത്തില്‍ ഇത് ബിജെപിയെ വളര്‍ത്താന്‍ ഉപകാരപ്പെടുമെന്നും സംസ്ഥാന നേതൃത്വം വാദിക്കുന്നു. 

സംസ്ഥാന തലത്തില്‍ മാത്രമല്ല പാര്‍ട്ടിയെ വളര്‍ത്തേണ്ടതെന്നും ബിജെപിയെ തളര്‍ത്താന്‍ മതേതര പാര്‍ട്ടികള്‍ ഒരുമിച്ചാല്‍ മാത്രമേ സാധിക്കുവെന്നും യെച്ചൂരി പക്ഷം വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com