മനുസ്മൃതി ഇറാനിയെ പാഠം പഠിപ്പിക്കണം, രാധിക വെമുല തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ജിഗ്നേഷ് മേവാനി

മനുസ്മൃതി ഇറാനിയെ പാഠം പഠിപ്പിക്കണം, രാധിക വെമുല തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ജിഗ്നേഷ് മേവാനി
മനുസ്മൃതി ഇറാനിയെ പാഠം പഠിപ്പിക്കണം, രാധിക വെമുല തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ജിഗ്നേഷ് മേവാനി

ന്യൂഡല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയോട് ദലിത് നേതാവ് ജിഗ്നേഷ്  മേവാനി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഒരു പാഠം പഠിപ്പിക്കാന്‍ രാധിക വെമുല തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് മേവാനി അഭിപ്രായപ്പെട്ടു. 

പാര്‍ലമെന്റില്‍ മനുസ്മൃതി ഇറാനിയെ ഒരു പാഠം പഠിപ്പിക്കാന്‍ രാധിക വെമുല 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ശക്തമായി അഭ്യര്‍ഥിക്കുന്നതായി ട്വിറ്ററിലൂടെയാണ് ജിഗ്നേഷ് മേവാനി അറിയിച്ചത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ജീവനൊടുക്കിയ രോഹിത് വെമുലയുടെ അമ്മ കഴിഞ്ഞ ദിവസം സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ദലിതന്‍  എന്ന നിലയില്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന് കുറിപ്പെഴുതി വച്ചുള്ള ദലിതിന്റെ ആത്മഹത്യ രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.

രോഹിതിന്റെ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ രാധിക രൂക്ഷ വിമര്‍ശനം നടത്തിയത്. ''സ്മൃതി ഇറാനി, ഞാന്‍ നിങ്ങളോടു ക്ഷമിക്കില്ല. നിങ്ങള്‍ മന്ത്രാലയം മാറിയിരിക്കാം, എ്ന്നാല്‍ ഞാന്‍ നിങ്ങളെ ഒരിക്കലും മറക്കില്ല. എന്റെ കുഞ്ഞുങ്ങള്‍ പാര്‍ലമന്റില്‍ വരുന്നുണ്ട്, അവര്‍ നിങ്ങളെ ചോദ്യം ചെയ്യും, വേട്ടയാടും'' -ഹൈദരാബാദ് യൂണിവേസ്റ്റിയിലെ സാവിത്രി ഫുലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാധിക പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com