എഎപിക്ക് കനത്ത തിരിച്ചടി ; ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ

ഇരട്ട പദവി വഹിച്ചുവെന്ന ആരോപണത്തിലാണ് നടപടി.  ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു
എഎപിക്ക് കനത്ത തിരിച്ചടി ; ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. എഎപിയിലെ 20 എംഎല്‍എമാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. ഇരട്ട പദവി വഹിച്ചുവെന്ന ആരോപണത്തിലാണ് നടപടി. മന്ത്രിമാരുടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് നടപടി നേരിടേണ്ടി വന്നത്. രാവിലെ ചേര്‍ന്ന കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗമാണ് എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തീരുമാനമെടുത്തത്. 

എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രപതിയാണ് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്. ഡല്‍ഹിയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടനവ്‌നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയിച്ചിരുന്നു. 

20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സര്‍ക്കാരിന് നിലവില്‍ ഭീഷണി അല്ലെങ്കിലും, രാഷ്ട്രീയമായി എഎപിക്ക് തിരിച്ചടിയാണ്. 57 സീറ്റുകള്‍ നേടിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി സര്‍ക്കാര്‍ അധികാരമേറ്റത്. പ്രതിപക്ഷമായ ബിജെപിക്ക് മൂന്ന് സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി സീറ്റുകളുടെ എണ്ണം നാലാക്കി വര്‍ധിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com