ഒരു നാടന്‍പാട്ട് കലാകാരി കൂടി കൊല്ലപ്പെട്ട നിലയില്‍

മാരകമായ എന്തോ ആധുധം കൊണ്ട് കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മംമ്തയുടെ മൃതദേഹം കണ്ടെത്തിയത്.
ഒരു നാടന്‍പാട്ട് കലാകാരി കൂടി കൊല്ലപ്പെട്ട നിലയില്‍

റോത്തക്: മറ്റൊരു നാടന്‍പാട്ട് കലാകാരി കൂടി കൊല്ലപ്പെട്ട നിലയില്‍. ഹരിയാനയിലെ റോത്തക് സ്വദേശിനിയായ മംമ്ത ശര്‍മ്മ(45) യാണ് കൊല്ലപ്പെട്ടത്. മാരകമായ എന്തോ ആധുധം കൊണ്ട് കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മംമ്തയുടെ മൃതദേഹം കണ്ടെത്തിയത്.

നാടന്‍പാട്ട് കലാകാരികള്‍ക്ക് നേരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്. മറ്റൊരു നാടന്‍ പാട്ട് കലാകാരിയായിരുന്ന ഹര്‍ഷിത ദഹിയ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഹരിയാനയിലെ സോണിപൂരില്‍ വെടിയേറ്റ് മരിച്ചിരുന്നു.

ഏതാനും ദിവസങ്ങളായി മംമ്തയെ കാണാനില്ലായിരുന്നു. ഞായറാഴ്ച (ജനുവരി 14) പുലര്‍ച്ചെ സോനിപത്തിലെ ഗോഹാനിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് സഹായിയായ മോഹിത് കുമാറിനൊപ്പം പുറപ്പെട്ട മംമ്തയ്ക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്ന് മംമ്തയുടെ അമ്മ പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മംമ്ത ശര്‍മ്മയുടെ മൃതദേഹം ഗ്രാമവാസികള്‍ കണ്ടെത്തിയത്. മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലെ കൃഷിയിടത്തില്‍ വലിച്ചെറിഞ്ഞതായേക്കാമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com