മണ്ണാണ് ഈ മനുഷ്യന് നൂറാം വയസ്സിലും ഭക്ഷണം:വീഡിയോ 

90 വര്‍ഷമായി ദിവസവും ഒരു കിലോയോളം മണ്ണ് തിന്ന് ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥ
മണ്ണാണ് ഈ മനുഷ്യന് നൂറാം വയസ്സിലും ഭക്ഷണം:വീഡിയോ 

സഹിബ്ഗഞ്ച്:  മണ്ണ് തിന്നാണ് ഇത്രയും നാള്‍ ജീവിച്ചത് എന്ന് കേട്ടാല്‍ ഏതൊരു മനുഷ്യനും സമ്മതിക്കില്ല. എന്നാല്‍ സത്യം മറിച്ചാണ്.
90 വര്‍ഷമായി ദിവസവും ഒരു കിലോയോളം മണ്ണ് തിന്ന് ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്. വെറും കഥയല്ല, 100ാം വയസിലും ചുറുചുറുക്കോടെ തന്റെ കഥപറയുന്ന ജാര്‍ഗണ്ഡുകാരന്‍  കാരു പാസ്വാന്റെ കഥ.

11ാമത്തെ വയസുമുതലാണ് കാരു പാസ്വാന്‍ മണ്ണ് തിന്നാന്‍ ആരംഭിച്ചത്. ദാരിദ്ര്യം അലട്ടിയ വീട്ടില്‍ ഭക്ഷണത്തിന് വകയില്ലാതായപ്പോഴായിരുന്നു ആദ്യമായി മണ്ണ് തിന്നത്. പിന്നീടങ്ങോട്ട്  അത് ശീലമായി. ഇന്ന് ദിവസം ഒരു കിലോയോളം മണ്ണ് കക്ഷി അകത്താക്കും.

എന്നാല്‍ മണ്ണ് തിന്നാല്‍ ഉണ്ടാകുന്ന രോഗങ്ങളൊന്നും ഇയാളെ അലട്ടുന്നില്ല. ഇതുവരെ കാര്യമയ അസുഖങ്ങളൊന്നും വന്നിട്ടില്ല. എട്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമടക്കം പത്ത് പേരുടെ പിതാവാണ് കാരു പാസ്വാന്‍. അസാധാരണമായ ശീലം കൊണ്ടു നടക്കുന്ന പാസ്വാനെ തേടി ബിഹാര്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ അവാര്‍ഡും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com