കണ്ണന്താനത്തിന്റെ പാക്കേജുകള്‍ വേണ്ടെന്ന് ക്രൈസ്തവസഭകള്‍ 

തെരഞ്ഞടുപ്പിന് മുന്നോടിയായിട്ടുള്ള സര്‍ക്കാരിന്റെ പാക്കേജ് പള്ളികളെ രാഷ്ട്രീയ കാര്യത്തിനായി ഉപയോഗിക്കുന്നതിന് തുല്യമാണെന്നും ക്രൈസ്തവ സഭകള്‍ 
കണ്ണന്താനത്തിന്റെ പാക്കേജുകള്‍ വേണ്ടെന്ന് ക്രൈസ്തവസഭകള്‍ 

ഷില്ലോംഗ്: ആരാധാനാലയങ്ങളുടെ വികസനത്തിനായി മോദി സര്‍ക്കാരിന്റെ പാക്കേജുകള്‍ വേണ്ടെന്ന് വെച്ച് ക്രൈസ്തവ സഭകള്‍. മേഘാലയത്തിലെ രണ്ട് ക്രിസ്ത്യന്‍പള്ളികളുടെ പുരോഗതിക്കായി പ്രഖ്യാപിച്ച 70 കോടിയുടെ പാക്കേജാണ് വേണ്ടെന്നുവച്ചത്.

കത്തോലിക്ക് ചര്‍ച്ചിനും, മൗക്വാര്‍ പ്രസ്‌ബൈറ്റേറണ്‍ ചര്‍ച്ചിനുമാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ഈ മാസം ജനുവരി 8ന് കേന്ദ്ര ടൂറിസം സഹമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനമാണ് പാക്കേജ് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ ഒരു ധനസഹായവും പള്ളികളുടെ വികസനത്തിന് ആവശ്യമില്ലെന്ന് സഭകള്‍ തീരുമാനിക്കുകയായിരുന്നു.


സാമ്പത്തിക സഹായം തേടി സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. പള്ളികളുടെ വികസനത്തിന് വിശ്വാസികളുടെ സഹായമാണ് തേടുന്നതെന്ന് സഭാ അധികൃതര്‍ വ്യക്തമാക്കി.  തെരഞ്ഞടുപ്പിന് മുന്നോടിയായിട്ടുള്ള സര്‍ക്കാരിന്റെ പാക്കേജ് പള്ളികളെ രാഷ്ട്രീയ കാര്യത്തിനായി ഉപയോഗിക്കുന്നതിന് തുല്യമാണെന്നും അധികതര്‍ പറഞ്ഞു.

സംസ്ഥാനങ്ങളിലെ ആരാധാനാലയങ്ങളുടെ പുരോഗതിയക്്ക്കായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്വദേശ് ദര്‍ശനില്‍ ഉള്‍പ്പെടുത്തിയാണ് ക്രിസ്ത്യന്‍ പള്ളികള്‍ക്കുള്ള പാക്കേജുകള്‍ പ്രഖ്യാപിച്ചത്.  ഫെബ്രുവരി 27നാണ് മേഘാലയത്തില്‍ തെരഞ്ഞെടുപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com