ജീവിതം ആര്‍എസ്എസിന് വേണ്ടി നശിപ്പിച്ചു; ഇപ്പോള്‍ കൊല്ലാന്‍ ശ്രമിക്കുന്നു: ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്

പ്രവീണ്‍ തൊഗാഡിയയുടെ വെളിപ്പെടുത്തലിന് പിന്നാലെ തന്നേയും ആര്‍എസ്എസ് കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക്
ജീവിതം ആര്‍എസ്എസിന് വേണ്ടി നശിപ്പിച്ചു; ഇപ്പോള്‍ കൊല്ലാന്‍ ശ്രമിക്കുന്നു: ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്

ബെംഗളൂരു: ബിജെപി വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാന്‍ ശ്രമിക്കുകായാണെന്ന വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ വെളിപ്പെടുത്തലിന് പിന്നാലെ തന്നേയും ആര്‍എസ്എസ് കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക്. 2009ല്‍ നടന്ന മഗളൂരു പബ് അക്രമണവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധനായ വ്യക്തിയാണ് പ്രമോദ്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് പ്രമോദ് ആര്‍എസ്എസിന് എതിരെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

എന്റെ ശത്രുക്കള്‍ ആരാണ് എന്ന് എനിക്കറിയാം. കോണ്‍ഗ്രസ്,കമ്മ്യൂണിസ്റ്റുകള്‍, ബുദ്ധിജീവികള്‍ ഇവരെല്ലാം എന്റെ ശത്രുക്കളാണ്. അവരെനിക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. എനിക്കവരെ അറിയാം. പക്ഷേ അപായപ്പെടുത്തുമോയെന്ന് ഞാന്‍ പേടിക്കുന്നത് എന്റെ കൂടെയുള്ളവരെയാണ്. പിറകില്‍ നിന്ന് കുത്താന്‍ മിടുക്കരാണവര്‍. എന്താണ് പ്രവീണ്‍ തൊഗാഡിയക്ക് സംഭവിച്ചത്, അതുതന്നെ എനിക്കും സംഭവിച്ചേക്കാം, പ്രമോദ് പറയുന്നു. 

കര്‍ണാടകയിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മങ്കേഷ് ഭെണ്ടെയ്ക്ക് തന്നെ ഇഷ്ടമല്ലെന്നും അദ്ദേഹത്തിന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെയും ധര്‍്ഡവാദ് എംപി പ്ലഹഌദ് ജോഷിയുടെയും പിന്തുണയുണ്ടെന്നും പ്രമോദ് ആരോപിക്കുന്നു. ഞാന്‍ ഉത്തര കര്‍ണാടകയില്‍ ഉള്ളത് അവര്‍ക്ക് ഇഷ്ടയമല്ല, പ്രമോദ് കൂട്ടിച്ചേര്‍ത്തു. 

എനിക്ക് ശേഷം വന്നവര്‍ക്ക് എന്റെ ജനകീയത ഇഷ്ടമല്ല. ആര്‍എസ്എസിനെക്കാള്‍ പ്രശസ്തി നേടുന്നത് അവര്‍ക്ക് ഇഷ്ടമല്ലെന്നും പ്രോമദ് പറയുന്നു. ഞാന്‍ അവരില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ട് അതുകൊണ്ടാണ് ഞാന്‍ ആ സംഘടന വിടാന്‍ തീരുമാനിച്ചതെന്ന് ഈ മുന്‍ ആര്‍എസ്എസ് നേതാവ് പറയുന്നു. 

തന്റെ നാല്‍പ്പത് വര്‍ഷത്തെ ജീവിതം ആര്‍എസ്എസിന് വേണ്ടി നശിപ്പിച്ചുവെന്നും ഇപ്പോള്‍ തിരിച്ചറിവുണ്ടായെന്നും പ്രമോദ് പറയുന്നു. എന്നെപ്പോലെ ആയിരങ്ങളുണ്ട്. പക്ഷേ അവര്‍ക്കിപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ആര്‍എസ്എസ് നേതാക്കള്‍ ഹിന്ദു ഐക്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അവരുടെ സ്വന്തം ആളുകളെപ്പോലും അവര്‍ക്ക് ഇഷ്ടമല്ല. പിന്നെങ്ങനെ അവര്‍ ഐക്യം കൊണ്ടുവരും? പ്രമോദ് ചോദിക്കുന്നു. തന്റെ വഴി ശരിയായ ഹിന്ദുത്വത്തിലൂന്നിയതാണെന്നും പ്രമോദ് പറയുന്നു. 

ആര്‍എസ്എസിന്റെയും ബജ്രംഗ് ദളിന്റെയും തീപ്പൊരി നേതാവ് ആയിരുന്ന മുത്തലിക് ആര്‍എസ്എസില്‍ നിന്നും തെറ്റിപിരിഞ്ഞ് ശിവസേനയിലെത്തുകയും പിന്നീട് ശ്രീരാമ സേന പുനരുജ്ജീവിപ്പിക്കുയയും അതിന്റെ നേതാവായി മാറുകയുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com