ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള ബെഞ്ച് പരിഗണിക്കും

നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തിലാണത്. തിങ്കളാഴ്ചയാണ് കേസ് വീണ്ടും സുപ്രിം കോടതിയുടെ പരിഗണനയില്‍ വരുന്നത്
ജസ്റ്റിസ് ലോയ
ജസ്റ്റിസ് ലോയ

ന്യൂഡല്‍ഹി: സൊറാബുദ്ദീന്‍ വധക്കേസ് പരിഗണിച്ച സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തിലാണത്. തിങ്കളാഴ്ചയാണ് കേസ് വീണ്ടും സുപ്രിം കോടതിയുടെ പരിഗണനയില്‍ വരുന്നത്.

സുപ്രീം കോടതിയിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കേസ്. കേസ് അനുയോജ്യമായ ബെഞ്ചിന് വിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം, ഹര്‍ജിയുമായി ബന്ധപ്പെട്ട് ഉത്തരവ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ചത്. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടുകൊണ്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ലോയ. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സുപ്രധാനമായ ലോയ കേസ് താരതമ്യേന ജൂനിയര്‍ ആയ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കു കൈമാറിയതില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാര്‍ ഇക്കാര്യം വ്യക്തമാക്കിയില്ലെങ്കിലും പ്രതിസന്ധിക്കു പ്രധാന കാരണങ്ങളില്‍ ഒന്ന് ലോയ കേസ് ആണന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com