ഡല്‍ഹിയിലെ 20 എംഎല്‍എമാര്‍ അയോഗ്യര്‍ ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ഡല്‍ഹിയിലെ 20 എംഎല്‍എമാര്‍ അയോഗ്യര്‍ ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ഇതോടെ 70 അംഗ നിയമസഭയില്‍ എഎപിയുടെ അംഗസംഖ്യ 46 ആയി ചുരുങ്ങി

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. ഇരട്ടപ്പദവി പ്രശ്‌നത്തില്‍ ഇവരെ അയോഗ്യരാക്കാനുള്ള കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ 70 അംഗ നിയമസഭയില്‍ എഎപിയുടെ അംഗസംഖ്യ 46 ആയി ചുരുങ്ങി. 

മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചു എന്നാരോപിച്ചാണ് 20 എഎപി എംഎല്‍എമാര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. മന്ത്രിമാരെ സഹായിക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരാക്കിയത്. ഇത് ഇരട്ടപ്പദവി വിവാദത്തില്‍ കുരുങ്ങിയതോടെ, പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാനായി നിയമഭേദഗതിക്ക് ശ്രമിച്ചെങ്കിലും ലഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകരിച്ചിരുന്നില്ല. 

നിയമസഭാതെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തോടെയാണ് എഎപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. 20 എംഎല്‍എമാരെ അയോഗ്യരാക്കിയാലും നിലവില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയില്ല. അതേസമയം 20 മണ്ഡലങ്ങലില്‍ വിജയിച്ചുകയറുക എഎപിക്ക് കഠിനമായിരിക്കുമെന്നാണ് സൂചന. മൂന്ന് സീറ്റുമാത്രമുണ്ടായിരുന്ന ബിജെപി, ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂചി വിജയിച്ച് നില മെച്ചപ്പെടുത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com