സിപിഎം കേന്ദ്രകമ്മറ്റി അംഗം ഖഗെന്‍ ദാസ് അന്തരിച്ചു

സിപിഎം കേന്ദ്രകമ്മറ്റി അംഗം ഖഗെന്‍ ദാസ് അന്തരിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം
സിപിഎം കേന്ദ്രകമ്മറ്റി അംഗം ഖഗെന്‍ ദാസ് അന്തരിച്ചു

കൊല്‍ക്കത്ത: സിപിഎം കേന്ദ്രകമ്മറ്റി അംഗം ഖഗെന്‍ ദാസ് അന്തരിച്ചു. കെല്‍ക്കത്തിയില്‍ തുടരുന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഞായറാഴ്ച പുലര്‍ച്ച 3.30നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

2002 മുതല്‍ 2014വരെ ലോക്‌സഭാംഗമായിരുന്നു. ത്രിപുരയില്‍ നിന്നുമുള്ള കേന്ദ്രകമ്മറ്റി അംഗമായിരുന്നു ഖഗെന്‍ ദാസ്. ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നായിരുന്നു തെരഞ്ഞുടുക്കപ്പെട്ടത്. 1998 - 2002 വരെ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ത്രിപുര സര്‍ക്കാരില്‍ റവന്യൂ, ആരോഗ്യവകുപ്പ് മന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1978 മുതല്‍ 1988 വരെ എംഎല്‍എ ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com