സ്ത്രീകള്‍ക്ക് രണ്ടാമത്തെ കുഞ്ഞിനെ വേണ്ട; രാജ്യത്ത് 24 ശതമാനം സ്ത്രീകള്‍ മാത്രമാണ് രണ്ടാമത്തെ കുട്ടിയെ ആഗ്രഹിക്കുന്നതെന്ന് സര്‍വേ ഫലം

കുട്ടികളെ വളര്‍ത്താനുള്ള ചെലവ് വര്‍ധിച്ചതും കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും പ്രായമാവുമ്പോള്‍ ഗര്‍ഭിണികളാകുന്നവരുടെ എണ്ണം വര്‍ധിച്ചതുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്‌
സ്ത്രീകള്‍ക്ക് രണ്ടാമത്തെ കുഞ്ഞിനെ വേണ്ട; രാജ്യത്ത് 24 ശതമാനം സ്ത്രീകള്‍ മാത്രമാണ് രണ്ടാമത്തെ കുട്ടിയെ ആഗ്രഹിക്കുന്നതെന്ന് സര്‍വേ ഫലം

രാജ്യത്തെ നിലവില്‍ വിവാഹിതരായിരിക്കുന്ന അമ്മമാരില്‍ നാലില്‍ ഒരു വിഭാഗം മാത്രമേ രണ്ടാമതൊരു കുഞ്ഞിന് ആഗ്രഹിക്കുന്നുള്ളൂവെന്ന് സര്‍വേ റിപ്പോര്‍ട്ട്. വിവാഹിതരായ 15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 24 ശതമാനം മാത്രമാണ് രണ്ടാമതൊരു കുട്ടിയെ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയില്‍ പറയുന്നത്. പത്ത് വര്‍ഷം മുന്‍പ് ഇത് 68 ശതമാനമായിരുന്നു. 

രണ്ടാമത്തെ കുട്ടിയ ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ 27 ശതമാനം മാത്രമാണ്. പത്ത് വര്‍ഷം മുന്‍പ് 49 ശതമാനം പുരുഷന്‍മാര്‍ രണ്ടാമതൊരു കുട്ടിയെ ആഗ്രഹിക്കുന്നത്. കുട്ടികളെ വളര്‍ത്താനുള്ള ചെലവ് വര്‍ധിച്ചതും കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും പ്രായമാവുമ്പോള്‍ ഗര്‍ഭിണികളാകുന്നവരുടെ എണ്ണം വര്‍ധിച്ചതുമെല്ലാം കുട്ടികളെ വേണ്ടെന്നു വെക്കാനുള്ള പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍ പറയുന്നത്. 

നഗര പ്രദേശങ്ങളില്‍ ആദ്യത്തെ കുട്ടികള്‍ക്കായി ഡോക്റ്റര്‍മാരെ സമീപിക്കുന്ന വിദ്യാസമ്പന്നരായ ദമ്പതികളില്‍ അധികവും 30 കളുടെ അവസാനത്തിലോ 40 കളുടെ ആദ്യത്തിലോ എത്തിയവരാണ്. ജീവിതത്തില്‍ സെറ്റിലാവുന്നതിന്റെ തിരക്കിലോ പങ്കാളിയെ കണ്ടെത്താന്‍ വൈകുന്നതോ കാരണം വളരെ വൈകിയാണ് കൂടുതല്‍ പേരും കുട്ടികള്‍ക്ക് വേണ്ടി ശ്രമിക്കുന്നതെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു. കൂടുതല്‍ ദമ്പതികളും ഒരു കുട്ടിയില്‍ സന്തോഷവാന്മാരാണ്. മുന്‍പ് ആദ്യത്തെ കുട്ടിയ്‌ക്കൊരു കൂട്ടായി രണ്ടാമത്തെ കുട്ടിക്കായി ശ്രമിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള ട്രെന്‍ഡ് മാറി വരികയാണെന്നും ഡോക്റ്റര്‍മാര്‍ വ്യക്തമാക്കി. 

കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സ്ത്രീകളില്‍ 54 ശതമാനത്തിനും രണ്ടോ അതില്‍ അധികമോ കുട്ടികളുണ്ട്. 25 നും 29 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 16 ശതമാനത്തിനും കുട്ടികള്‍ ഇല്ല. രാജ്യത്തെ ഫെര്‍ട്ടിലിറ്റി റേറ്റ് 2.2 ആണ്. നഗരങ്ങളില്‍ 1.8 ഉും ഗ്രാമീണ മേഖലകളില്‍ഡ 2.4 ഉും ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com