ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണണം; ആധാര്‍ സുരക്ഷിതമല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് സ്‌നോഡന്‍

സേവനങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കണമെന്നാണ് തന്റെ ട്വിറ്ററിലൂടെ സ്‌നോഡന്‍ അഭിപ്രായപ്പെടുന്നത്
ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണണം; ആധാര്‍ സുരക്ഷിതമല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് സ്‌നോഡന്‍

ന്യൂഡല്‍ഹി: വിവിധ സേവനങ്ങളിലേക്ക് അനുയോജ്യമല്ലാത്ത വിധം തയ്യാറാക്കിയിരിക്കുന്ന പ്രവേശന കവാടമാണ് ആധാര്‍ എന്ന വിമര്‍ശനവുമായി സാങ്കേതിക വിദഗ്ധന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രതികരണത്തിന് പിന്നാലെയാണ് ഹാക്കിങ്ങിന് അതീതമല്ല ആധാര്‍ എന്ന് വ്യക്തമാക്കി സ്‌നോഡന്‍ വീണ്ടും വിമര്‍ശനവുമായെത്തുന്നത്. 

സേവനങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കണമെന്നാണ് തന്റെ ട്വിറ്ററിലൂടെ സ്‌നോഡന്‍ അഭിപ്രായപ്പെടുന്നത്. മുന്‍ റോ തലവന്‍ കെ.സി.വര്‍മ ആധാറിനെതിരെ എഴുതിയ ലേഖനം ട്വീറ്റ് ചെയ്താണ് സ്‌നോഡന്റെ പ്രതികരണം. 

ബാങ്കുകളും, ടെലികോം കമ്പനികളും ആധാറിനെ തിരിച്ചറിയലിനുള്ള ഉപകരണമാക്കി ദുരൂപയോഗം ചെയ്യുകയാണെന്നാണ് ലേഖനത്തില്‍ കെ.സി.വര്‍മ ആരോപിക്കുന്നു. ഇതുകൂടാതെ, വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കാനുള്ളതല്ല ആധാര്‍ എന്ന് പറഞ്ഞുള്ള യുഐഡിഎഐയുടെ വിശദീകരണത്തിന്റെ മുനയും സ്‌നോഡന്‍ ഒടിക്കുന്നു. 

വ്യക്തികളുടെ ബാങ്ക് അക്കൗണ്ട്, മ്യുച്ചല്‍ ഫണ്ട്, സ്വത്തുവിവരങ്ങള്‍, കുടുംബ വിവരങ്ങള്‍, ജാതി, മതം, വിദ്യാഭ്യാസം എന്നിവയെ പറ്റിയെല്ലാമുള്ള വിവരങ്ങളൊന്നും ഡാറ്റാബേസില്‍ ഇല്ലെന്നായിരുന്നു യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്വീറ്റ്. എന്നാല്‍ ബാങ്കുകള്‍, ടെലികോം കമ്പനികള്‍, സ്‌കൂള്‍, ആശുപത്രി എന്നിവയെ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ നിന്നും മാറ്റി  നിര്‍ത്തിയാല്‍ മാത്രമെ ഇത് സാധ്യമാവുകയുള്ളെന്ന് സ്‌നോഡന്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com