കോണ്‍ഗ്രസ് ബന്ധം: സിപിഐ തീരുമാനമെടുത്തിട്ടില്ല; പ്രഥമ പരിഗണന ഇടത് ഐക്യത്തിനെന്ന് സുധാകര്‍ റെഡ്ഡി

എല്ലാ മതേതര ശക്തികളും വിശാലമായ ഒരു പ്ലാറ്റ്‌ഫോമില്‍ ഒന്നിക്കണമെന്നാണ് സിപിഐ നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പു സഖ്യത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു തീരുമാനമില്ല
കോണ്‍ഗ്രസ് ബന്ധം: സിപിഐ തീരുമാനമെടുത്തിട്ടില്ല; പ്രഥമ പരിഗണന ഇടത് ഐക്യത്തിനെന്ന് സുധാകര്‍ റെഡ്ഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ സിപിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്  സുധാകര്‍ റെഡ്ഡി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും സിപിഎമ്മുമായും ചര്‍ച്ച നടത്തുമെന്ന് സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.

എല്ലാ മതേതര ശക്തികളും വിശാലമായ ഒരു പ്ലാറ്റ്‌ഫോമില്‍ ഒന്നിക്കണമെന്നാണ് സിപിഐ നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പു സഖ്യത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു തീരുമാനമില്ല. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെന്നോ ഉണ്ടാക്കേണ്ടതില്ലെന്നോ സിപിഐ തീരുമാനിച്ചിട്ടില്ല- സുധാകര്‍ റെഡ്ഡി പറഞ്ഞു.

കോണ്‍ഗ്രസുമായി ദേശീയാടിസ്ഥാനത്തില്‍ ഒരു സഖ്യത്തിനുള്ള ഒരു സാധ്യതയുമില്ലെന്ന് സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. ചില സംസ്ഥാനങ്ങളില്‍ പരസ്പരം മ്ത്സരിക്കേണ്ടതില്ലെന്നതു പോലെയുളള സഹകരണം ആകാവുന്നതാണ്. എന്നാല്‍ ഇടത് ഐക്യത്തിനാണ് പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുന്നത്. അതുകൊണ്ട് ഇക്കാര്യം സിപിഎമ്മുമായി ചര്‍ച്ച ചെയ്യും- സുധാകര്‍ റെഡ്ഡി പറഞ്ഞു.

ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഹകരണമാവാമെന്ന, നിര്‍ദേശം സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയ സാഹചര്യത്തിലാണ് സിപിഐ ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായ പ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com