പ്രകാശ് കാരാട്ട്, നിങ്ങളെയോര്‍ത്തു ലജ്ജിക്കുന്നു; ചരിത്രം നിങ്ങള്‍ക്കു മാപ്പു നല്‍കില്ല: ആനന്ദ് പട്‌വര്‍ധന്‍

പ്രകാശ് കാരാട്ട്, നിങ്ങളെയോര്‍ത്തു ലജ്ജിക്കുന്നു; ചരിത്രം നിങ്ങള്‍ക്കു മാപ്പു നല്‍കില്ല: ആനന്ദ് പട്‌വര്‍ധന്‍
പ്രകാശ് കാരാട്ട്, നിങ്ങളെയോര്‍ത്തു ലജ്ജിക്കുന്നു; ചരിത്രം നിങ്ങള്‍ക്കു മാപ്പു നല്‍കില്ല: ആനന്ദ് പട്‌വര്‍ധന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന യെച്ചൂരിയുടെ നയം തള്ളിയ പ്രകാശ് കാരാട്ടിനെയും സംഘത്തെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. ഫാസിസം വളരുമ്പോള്‍ നിഷ്‌ക്രിയരായി നില്‍ക്കുന്നവര്‍ക്കു ചരിത്രം മാപ്പു നല്‍കില്ലെന്ന് ആനന്ദ് പട്‌വര്‍ധന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സഖ്യം വേണ്ടെന്നു സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ച പശ്ചാത്തലത്തില്‍ ആനന്ദ് പട്‌വര്‍ധന്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ:

2019ല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചുനില്‍ക്കണമെന്ന യെച്ചൂരിയുടെ നയം തള്ളിയ പ്രകാശ് കാരാട്ടിനെയും സംഘത്തിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു. 

ബിജെപിക്ക് ഇപ്പോള്‍ എത്ര ബി ടീം ആണുള്ളത്? നിതീഷ് കുമാറിന്റേതാണ് തെളിയിക്കപ്പെട്ട ഒന്ന്. പാവയായ തെരഞ്ഞെടുപ്പു കമ്മിഷനു മുന്നില്‍ ആംആദ്മിയെ ആക്രമിച്ച കോണ്‍ഗ്രസ് അതാണെന്നു തെളിയിച്ചു. 

ഐക്യത്തോടെയും അച്ചടക്കത്തോടെയും നില്‍ക്കുന്ന വിശാലമായ ഒരു മുന്നണിക്കേ ആര്‍എസ്എസ് ഫാസിസത്തെ പരാജയപ്പെടുത്താനാവൂ എന്ന് വിഡ്ഢികളായ മതേതരര്‍ക്കു മനസ്സിലാവില്ലേ?

ഫാസിസം വളരുമ്പോള്‍ അന്തിച്ചുനില്‍ക്കുന്നവര്‍ക്കു ചരിത്രം മാപ്പു നല്‍കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com