ലോണ്‍ തിരിച്ചു പിടിക്കാന്‍ വന്നവര്‍ കര്‍ഷകനെ ട്രാക്റ്റര്‍ കയറ്റി കൊന്നു; സംഭവം ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലെ ഗ്യാന്‍ ചന്ദ്ര എന്ന 45 കാരനാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്
ലോണ്‍ തിരിച്ചു പിടിക്കാന്‍ വന്നവര്‍ കര്‍ഷകനെ ട്രാക്റ്റര്‍ കയറ്റി കൊന്നു; സംഭവം ഉത്തര്‍പ്രദേശില്‍

സിതാപുര്‍; ലോണ്‍ തിരിച്ചു പിടിക്കാന്‍ വന്ന ഏജന്റുമാര്‍ കര്‍ഷകനെ ട്രാക്റ്റര്‍ കയറ്റി ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗ്യാന്‍ ചന്ദ്ര എന്ന 45 കാരനാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്. ലോണെടുത്ത് അഞ്ച് ലക്ഷം രൂപ കൊണ്ടു വാങ്ങിയ ട്രാക്റ്റര്‍ ജപ്തി ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഥാപനത്തിന്റെ ലോണ്‍ റിക്കവറി ഏജന്റിന്റെ കൈകൊണ്ട് ചന്ദ്ര കൊല്ലപ്പെട്ടത്. 

സ്വകാര്യ പണമിടപാടുകാരനില്‍ നിന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പണം വാങ്ങിയത്. ലോണ്‍ തീര്‍ക്കാന്‍ 1,25,000 രൂപ കൂടി അടയ്‌ക്കേണ്ടതുണ്ടായിരുന്നു. ഇതില്‍ 35,000 രൂപ ഈ മാസം നല്‍കിയിരുന്നു. ബാക്കി തുക അടച്ചു തീര്‍ക്കാന്‍ കുറച്ച് ആഴ്ചകളുടെ സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ പണം അടച്ച് രണ്ട് ദിവസത്തിന് ശേഷം ചന്ദ്രയുടെ ട്രാക്റ്റര്‍ ജപ്തി ചെയ്യാന്‍ അഞ്ച് റിക്കവറി ഏജന്റുമാരെത്തി. 

സിതാപൂരിലെ ഗ്രാമത്തിലുള്ള വയലില്‍ പണി എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഇവരെത്തിയത്. പണം ഉടന്‍ അടച്ചു തീര്‍ക്കാമെന്ന് പറഞ്ഞിട്ടും ഇത് കൂട്ടാക്കാതെ ട്രാക്റ്ററിന്റെ താക്കോല്‍ തട്ടിപ്പറിച്ചു വാങ്ങുകയായിരുന്നു. ട്രാക്റ്റര്‍ ഓടിച്ചു കൊണ്ടുപോകുന്നതിനിടെ കൂട്ടത്തില്‍ ഒരാള്‍ ചന്ദ്രയെ ട്രാക്റ്ററിന്റെ മുന്നിലേക്ക് തള്ളിയിട്ടെന്നും സംഭവം കണ്ടു നിന്ന സഹോദരന്‍ വ്യക്തമാക്കി. ട്രാക്റ്റര്‍ ശരീരത്തിലൂടെ കയറി സംഭവസ്ഥലത്തു വെച്ചപതന്നെ ചന്ദ്ര കൊല്ലപ്പെട്ടി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com