വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം ; മറുനാടന്‍ തൊഴിലാളികള്‍ക്ക് തപാല്‍ വോട്ട് പരിഗണനയിലെന്നും ഓം പ്രകാശ് റാവത്ത്

ബയോമെട്രിക് വിവരങ്ങള്‍ കൂടിയുണ്ടെങ്കില്‍ വോട്ടര്‍മാരെ പെട്ടെന്ന് തിരിച്ചറിയാനാകുമെന്നും, വോട്ടിംഗ് പ്രക്രിയ കൂടുതല്‍ സുതാര്യമാകുമെന്നും റാവത്ത്
വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം ; മറുനാടന്‍ തൊഴിലാളികള്‍ക്ക് തപാല്‍ വോട്ട് പരിഗണനയിലെന്നും ഓം പ്രകാശ് റാവത്ത്

ന്യൂഡല്‍ഹി :  വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത്. ബയോമെട്രിക് വിവരങ്ങള്‍ കൂടിയുണ്ടെങ്കില്‍ വോട്ടര്‍മാരെ പെട്ടെന്ന് തിരിച്ചറിയാനാകുമെന്നും, വോട്ടിംഗ് പ്രക്രിയ കൂടുതല്‍ സുതാര്യമാകുമെന്നും റാവത്ത് അഭിപ്രായപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജ്യോതി വിരമിക്കുന്ന ഒഴിവില്‍ റാവത്ത് പുതിയ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി ചുമതലയേല്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.  

ആധാറുമായി തിരിച്ചറിയല്‍ കാര്‍ഡിനെ ബന്ധിപ്പിക്കുന്നതിന് വോട്ടിംഗ് യന്ത്രത്തില്‍ മാറ്റം വരുത്തേണ്ടതില്ല. വോട്ടര്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചാല്‍ പോളിംഗ് ബൂത്തില്‍ കയറുന്നതിന് മുമ്പ് വിരലടയാളം അടക്കമുള്ള ബയോമെട്രിക് സംവിധാനം വഴി വോട്ടറെ തിരിച്ചറിയാനാകും. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാന്‍ ഇത് ഉപകരിക്കുമെന്നും റാവത്ത് പറഞ്ഞു. 

ആധാറിന്റെ നിയമസാധുത സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് റാവത്തിന്റെ പ്രതികരണം. ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് സൈനികര്‍ വോട്ടുചെയ്യുന്നതുപോലെ തപാല്‍ വോട്ട് പരിഗണനയിലുണ്ടെന്നും റാവത്ത് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com