സാനിറ്ററി നാപ്കിന് ജിഎസ്ടി: ഡല്‍ഹി, ബോംബെ ഹൈക്കോടതികളിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി 

സാനിറ്ററി നാപ്കിന് ജിഎസ്ടി ഏര്‍പ്പെടുത്തിയതു സംബന്ധിച്ചുള്ള കേസുകളിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഡല്‍ഹി, ബോംബെ ഹൈക്കോടതികളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു
സാനിറ്ററി നാപ്കിന് ജിഎസ്ടി: ഡല്‍ഹി, ബോംബെ ഹൈക്കോടതികളിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി 

സാനിറ്ററി നാപ്കിന് ജിഎസ്ടി ഏര്‍പ്പെടുത്തിയതു സംബന്ധിച്ചുള്ള കേസുകളിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഡല്‍ഹി, ബോംബെ ഹൈക്കോടതികളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളില്‍ പരിഗണിക്കപ്പെടാതെ പോയ എല്ലാ കേസുകളും കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

പരാതിക്കാരും ഇതുസംബന്ധിച്ച സൂപ്രീം കോടതിക്ക് അപേക്ഷ നല്‍കിയിരുന്നു. സ്ത്രീകള്‍ക്കിടയില്‍ ശുചിത്വവും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്താനായി സാനിറ്ററി നാപ്കിനുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ വിഷയത്തിലെ തങ്ങളുടെ ആവശ്യം അറിയിച്ചുകൊണ്ട് സാനിറ്ററി നാപ്കിനുകളില്‍ കത്തെഴുതി നല്‍കുന്ന ക്യാംപെയ്ന്‍ ഗവാളിയറിലെ ഒരു സംഘം വിദ്ധ്യാര്‍ത്ഥികള്‍ ഈ അടുത്ത് അവതരിപ്പിച്ചിരുന്നു. ജിഎസ്ടിയുടെമേല്‍ ഇപ്പോള്‍ ചുമത്തിയിട്ടുള്ള 12 ശതമാനം നികുതി എടുത്തുകളയണം എന്നും നാപ്കിനുകള്‍ നികുതി രഹിതമായി ലഭ്യമാക്കണം എന്നുമാണ് ഇവരുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com