കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മതേതര ജനതാ ദള്‍; ഇടതു പാര്‍ട്ടികളുമായി സഹകരിക്കും

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മതേതര ജനതാ ദള്‍; ഇടതു പാര്‍ട്ടികളുമായി സഹകരിക്കും
കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മതേതര ജനതാ ദള്‍; ഇടതു പാര്‍ട്ടികളുമായി സഹകരിക്കും

ബംഗളൂരു: കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ ഇല്ലെന്ന സിപിഎം തീരുമാനത്തില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിന് അസ്പൃശ്യത പ്രഖ്യാപിച്ച് ജനതാ ദള്‍ എസ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരുവിധത്തിലുമുള്ള ബന്ധത്തിനുമില്ലെന്ന് ജനതാ ദള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു ശേഷം ത്രിശങ്കു സഭ വന്നാല്‍ പോലും കോണ്‍ഗ്രസുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ പറഞ്ഞു.

ബിജെപിയുമായി ഒരുതരത്തിലും കൂടില്ലെന്ന് ദേവഗൗഡ വ്യക്തമാക്കി. ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുന്ന സമീപനമാണ് ജനതാ ദള്‍ എസ് സ്വീകരിക്കുക. ഇടതു പാര്‍ട്ടികളുമായി അവര്‍ തയാറായാല്‍ സഹകരണത്തിനു തയാറാവും. ഇടതു പാര്‍ട്ടികള്‍ സമീപിച്ചാല്‍ ചില സീറ്റുകളില്‍ സിപിഎമ്മിനും സിപിഐയ്ക്കും എതിരെ സ്ഥാനാര്‍ഥികളെ  നിര്‍ത്തില്ല. 

സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും ദള്‍എസ് ഒറ്റയ്ക്കു മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദളിനൊപ്പം നിന്ന എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന ദേവഗൗഡ പറഞ്ഞു.

ദള്‍ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഫെബ്രുവരി മൂന്നാംവാരത്തോടെ പുറത്തുവിടുമെന്ന് ദേവഗൗഡ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com