ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മണിക് സര്‍ക്കാര്‍ ധന്‍പൂരില്‍ തന്നെ; പട്ടികയില്‍ 12 പുതുമുഖങ്ങള്‍ 

ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് മുന്നണി.
ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മണിക് സര്‍ക്കാര്‍ ധന്‍പൂരില്‍ തന്നെ; പട്ടികയില്‍ 12 പുതുമുഖങ്ങള്‍ 

ഗുവാഹത്തി: ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് മുന്നണി. ആകെയുള്ള 60 സീറ്റുകളിലേക്കും സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചു. 57 സീറ്റുകളില്‍ സിപിഎമ്മും ബാക്കിയുള്ള മൂന്ന് സീറ്റുകളില്‍ സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്,ആര്‍എസ്പി എന്നിവരും മത്സരിക്കും. 

മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ 1998മുതല്‍ വിജയിച്ചു വരുന്ന അദ്ദേഹത്തിന്റെ സ്ഥിരം മണ്ഡലമായ ധന്‍പൂരില്‍ നിന്ന് ജനവിധി തേടും. ഇത്തവണ 12 പുതുമുഖള്‍ക്കാണ് പാര്‍ട്ടി അവസരം നല്‍കിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ അഭിമാന പോരാട്ടമായി കണക്കാക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്നുമുതല്‍ സിപിഎം പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പേ പ്രചാരണം ആരംഭിച്ച ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതുവിധേനയേയും മണിക് സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇന്റിജിനിയസ് പീപ്പിള്‍ ഫ്രണ്ടുമായി ബിജെപി സഖ്യമുണ്ടാക്കി കഴിഞ്ഞു. മൂന്ന് ആദിവാസി പാര്‍ട്ടികളുമായി ചേര്‍ന്ന് മൂന്നാം മുന്നണി ഉണ്ടാക്കി കോണ്‍ഗ്രസും രംഗത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com