നാഗ്പൂര്‍ : പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു വര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നാഗ്പൂരിലാണ് സംഭവം. സ്‌കൂളില്‍ പ്യൂണായ പിതാവാണ്, തന്റെ 13 വയസ്സുമാത്രം പ്രായമുള്ള മകളെ മൂന്നു വര്‍ഷത്തോളം നിരന്തരം പീഢനത്തിന് വിധേയമാക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ.
പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിക്കുന്ന വിവരം അറിഞ്ഞ സുഹൃത്ത് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചു. പ്രിന്‍സിപ്പല്‍ ഇക്കാര്യം കുട്ടിയുടെ അമ്മയെ അറിയിച്ചു. എന്നാല്‍ നേരില്‍ കാണാതെ വിശ്വസിക്കാനാവില്ലെന്നായിരുന്നു അമ്മയുടെ നിലപാട്. സംഭവം അറിഞ്ഞ മട്ട് കാണിക്കാതെ അമ്മ പെരുമാറി.
കഴിഞ്ഞ ഞായറാഴ്ച പുറത്തുപോയ അമ്മ യാദൃശ്ചികമായി പെട്ടെന്ന് വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ മകളെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടു. അപ്പോള്‍തന്നെ വീടുപുറത്തുനിന്നും പൂട്ടിയ അമ്മ, തൊട്ടടുത്തുള്ള ഗിട്ടിക്കാടന്‍ പൊലീസ് സ്റ്റേഷനില്‍ പിതാവിനെതിരെ പരാതി നല്‍കി. പൊലീസ് ഉടന്‍ വീട് വളഞ്ഞ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
നിരന്തര പീഡനത്തെ തുടര്‍ന്ന് കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. നിരവധി തവണ ആത്മഹത്യക്ക് കുട്ടി ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഏതാനും മാസങ്ങളായി കുട്ടി മാനസിക ചികില്‍സയ്ക്ക് വിധേയമായി വരികയാണ്. പീഡനത്തിന് വഴങ്ങാനായി പിതാവ് കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക്, ആറു വയസ്സുള്ള അനുജത്തി കൂടിയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ