ഭാര്യയുടെ സ്മരണക്കായി പട്ടികളുടെ ആശുപത്രി പണിയാന്‍ മന്ത്രി; കാരണം ഭാര്യയുടെ നായ സ്‌നേഹം

ഭാര്യയുടെ പേരില്‍ കൊല്‍ക്കത്തയിലാണ് ആശുപത്രി ആരംഭിക്കുന്നത്
ഭാര്യയുടെ സ്മരണക്കായി പട്ടികളുടെ ആശുപത്രി പണിയാന്‍ മന്ത്രി; കാരണം ഭാര്യയുടെ നായ സ്‌നേഹം

കൊല്‍ക്കത്ത: ഭാര്യയുടെ ഓര്‍മ്മയ്ക്കായി പട്ടികള്‍ക്കുള്ള ആശുപത്രി സ്ഥാപിക്കാന്‍ ഒരുങ്ങി പശ്ചിമബംഗാള്‍ മന്ത്രി. നായകളെ വളരെ അധികം സ്‌നേഹിച്ചിരുന്ന ഭാര്യയ്ക്ക് ആന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇതിലും മികച്ചതായി ഒന്നും ചെയ്യാനില്ലെന്നാണ് പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത് ചാറ്റര്‍ജി പറയുന്നത്. ഭാര്യയുടെ പേരില്‍ കൊല്‍ക്കത്തയിലാണ് ആശുപത്രി ആരംഭിക്കുന്നത്. 

ആശുപത്രി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി തുടക്കം കുറിച്ചെന്നാണ് ബംഗാളി പത്രമായ പ്രഭാത് കാബറില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ത് ചാറ്റര്‍ജിയുടെ ഭാര്യ ബബ്ലി ചാറ്റര്‍ജി കഴിഞ്ഞ ജൂലൈയില്‍ മരിച്ചത്. എന്റെ ഭാര്യ യഥാര്‍ത്ഥ നായ സ്‌നേഹിയാണ്. അവര്‍ നായയ്ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. തെരുവു നായ്ക്കള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിനാലാണ് ഭാര്യയുടെ ഓര്‍മ്മയ്ക്കായി നായകള്‍ക്കുള്ള ആശുപത്രി ആരംഭിക്കാന്‍ തീരുമാനിച്ചത്. - മന്ത്രി പറഞ്ഞു. 

ഭാര്യയുടെ പട്ടി സ്‌നേഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു. മീറ്റിംഗ് എല്ലാം കഴിഞ്ഞ് വൈകി വീട്ടിലെത്തുമ്പോഴേക്കും പട്ടികളെല്ലാം കട്ടില്‍ കീഴടക്കിയിട്ടുണ്ടാകുമെന്നും അതിനാല്‍ തനിക്ക് തറയില്‍ കിടക്കേണ്ടതായി വന്നിട്ടുണ്ടെന്നും പാര്‍ത് ചാറ്റര്‍ജി വ്യക്തമാക്തി. കൊല്‍ക്കത്തയില്‍ വളരെ കുറച്ച് മൃഗാശുപത്രികള്‍ മാത്രമാണുള്ളത്. ഇതിനെക്കുറിച്ച് തന്റെ ഭാര്യ സംസാരിക്കുമായിരുന്നു. നായകള്‍ക്കായി ഏറ്റവും മികച്ച സൗകര്യമുള്ള ആശുപത്രി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com