എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്ക് സ്റ്റേ ഇല്ല; 29വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് ഹൈക്കോടതി

ഇരട്ടപ്പദവി ആരോപിച്ച് 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഇടക്കാല സ്റ്റേ നല്‍കണമെന്നുള്ള എഎപിയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചു.
എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്ക് സ്റ്റേ ഇല്ല; 29വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ഇരട്ടപ്പദവി ആരോപിച്ച് 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഇടക്കാല സ്റ്റേ നല്‍കണമെന്നുള്ള എഎപിയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും രാഷ്ട്രപതിയും വേഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്.

20 എംഎല്‍എമാരെ അയോഗ്യരാക്കി ശുപാര്‍ശ ചെയ്തതിനു പിന്നാലെ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തില്‍ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നതിനാലാണു ഹര്‍ജി പിന്‍വലിച്ചു പുതിയതു സമര്‍പ്പിച്ചത്. 

അതേസമയം, ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്ന ഈ മാസം 29 വരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.  20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ഫെബ്രുവരി ആറിനു മുന്‍പു വിശദീകരണം നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വരുമാനമുള്ള ഇരട്ടപ്പദവി കൈകാര്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com