സെല്‍ഫി ഭ്രമം; ട്രെയിന്‍ തട്ടി യുവാവ് ഗുരുതരാവസ്ഥയില്‍

ശിവ എന്ന യുവാവിനാണ് തലയ്ക്ക് പരിക്കേറ്റത്.
സെല്‍ഫി ഭ്രമം; ട്രെയിന്‍ തട്ടി യുവാവ് ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ വീണ്ടും സെല്‍ഫി അപകടം. ട്രയിനിന് മുന്നില്‍ നിന്ന് സെല്‍ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.  ശിവ എന്ന യുവാവിനാണ് തലയ്ക്ക് പരിക്കേറ്റത്. തിങ്കളാഴ്ചയായിരുന്നു അപകടം ഉണ്ടായത്.

ട്രെയിന്‍ സ്‌റ്റേഷനിലേക്കെത്തിയപ്പോള്‍ വലതുകയ്യില്‍ ഫോണ്‍ പിടിച്ച് സെല്ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ശിവ. മാറിനില്‍ക്കാന്‍ ആരോ ഉപദേശിക്കുന്ന ശബ്ദം വീഡിയോയിലുണ്ട്. എന്നാല്‍, ശിവ അത് അനുസരിച്ചില്ല. വേഗത്തിലെത്തിയ തീവണ്ടി തട്ടി ശിവ തെറിച്ചുപോവുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

ശിവ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീവണ്ടിയുടെ വേഗതയെക്കുറിച്ചും ഉണ്ടാവുന്ന കാറ്റിനെക്കുറിച്ചും തെറ്റായി കണക്കുകൂട്ടിയതാണ് ശിവയെ അപകടത്തിലേക്ക് എത്തിച്ചതെന്നാണ് നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com