സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാധ്യമ വിലക്ക് ഹൈക്കോടതി റദ്ദാക്കി

നീതി നടപ്പാക്കുക മാത്രമല്ല അത് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് കൂടി തുറന്ന കോടതിയുടെ ഉദ്ദേശ്യമാണെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. 
സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാധ്യമ വിലക്ക് ഹൈക്കോടതി റദ്ദാക്കി

മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പ്രത്യേക സിബിഐ കോടതി വിധി മുംബൈ ഹൈക്കോടതി റദ്ദ് ചെയ്തു.

നീതി നടപ്പാക്കുക മാത്രമല്ല അത് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് കൂടി തുറന്ന കോടതിയുടെ ഉദ്ദേശ്യമാണെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. 

നീതി ലഭ്യമാവുന്ന സംവിധാനം  തൃപ്തികരമാണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. തങ്ങളുടെ അധികാരപരിധിക്ക് അപ്പുറം നിന്നുകൊണ്ടാണ് പ്ര്‌ത്യേത കോടതി നവംബറില്‍ മാധ്യമവിലക്ക്  ഏര്‍പ്പെടുത്തിയത് എന്ന് കോടതി നിരീക്ഷിച്ചു. 

സെന്‍സേഷനലിസം എന്ന ആശങ്ക ഒന്നു കൊണ്ടു മാത്രം ഇത്തരമൊരു വിധി പുറപ്പെടുവിക്കാന്‍ സിബിഐ കോടതിക്ക് അധികാരമില്ലെന്നും മുംബൈ കോടതി കുറ്റപ്പെടുത്തി.

പ്രമുഖ പത്ര ദൃശ്യ മാധ്യമങ്ങളിലെയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നുമുള്ള ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതും അത് ജനങ്ങളിലെത്തിക്കുക എന്നതും മാധ്യമങ്ങളുടെ കടമയാണെന്നാണ് അവര്‍ കോടതിയില്‍ വാദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com