അത് നടക്കാന്‍ പാടില്ലാത്തതായിരുന്നു; സ്‌കൂള്‍ ബസ് ആക്രമിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി മിതാലി രാജ്‌

ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ നിന്നും പൂര്‍ണമായും കയ്യൊഴിഞ്ഞ സംസ്ഥാന സര്‍ക്കാരുകള്‍, ഭീരുക്കളായി മിണ്ടാതിരിക്കുന്ന പ്രതിപക്ഷം, ഇതിനിടയില്‍ നമ്മുടെ കുരുന്നുകളെ അവര്‍ ബന്ദിക്കളാക്കി
അത് നടക്കാന്‍ പാടില്ലാത്തതായിരുന്നു; സ്‌കൂള്‍ ബസ് ആക്രമിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി മിതാലി രാജ്‌

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിനിടയില്‍ സ്‌കൂള്‍ ബസിന് നേരെ ആക്രമണം നടത്തിയ രജ്പുത് കര്‍ണി സേന പ്രവര്‍ത്തകര്‍ക്കെതിരായ പൊതു വികാരം ശക്തമാകുന്നു. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തിയതിന്റെ ഞെട്ടല്‍ പങ്കുവെച്ചും പ്രതിഷേധക്കാരുടെ നീക്കത്തെ വിമര്‍ശിച്ചും മുന്നോട്ടു വന്നവരില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജുമുണ്ട്. 

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ നിന്നും പൂര്‍ണമായും കയ്യൊഴിഞ്ഞ സംസ്ഥാന സര്‍ക്കാരുകള്‍, ഭീരുക്കളായി മിണ്ടാതിരിക്കുന്ന പ്രതിപക്ഷം, ഇതിനിടയില്‍ നമ്മുടെ കുരുന്നുകളെ അവര്‍ ബന്ദിക്കളാക്കിയെന്ന ബര്‍ഖ ദത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു മിതാലിയുടെ വിമര്‍ശനം. ഇങ്ങനെയൊരു കാര്യം പറയേണ്ടി വരുന്നത് തന്നെ ഭീകരമാണെന്ന് മിതാലി പറയുന്നു. 

ഹരിയാനയിലെ ഗുരുഗാവിലായിരുന്നു സ്‌കൂള്‍ ബസിന് നേരെ പത്മാവത് സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയവര്‍ ആക്രമണം നടത്തിയത്. ജിഡി ഗോയെങ്കെ വേള്‍ഡിന്റെ സ്‌കൂള്‍ ബസിന് നേര്‍ക്കായിരുന്നു ആക്രമണം. പ്രതിഷേധക്കാര്‍ ബസിന് നേരെ കല്ലെറിയുകയും സ്‌കൂള്‍ ബസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. 

സ്‌കൂള്‍ ബസിന് നേരെയുള്ള ആക്രമണത്തില്‍ ആളപായമില്ലെങ്കിലും പേടിച്ചു കരയുന്ന കുട്ടികളുടെ വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com