ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് പുറത്തെടുത്തു 

കളിപ്പാട്ടഫോണുപയോഗിച്ച് കളിക്കവെയാണ് കുട്ടി അബദ്ധത്തില്‍ ഇതില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ബള്‍ബ് വിഴുങ്ങിയത്
ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് പുറത്തെടുത്തു 

മുംബൈയിലെ പരേലിയിലുള്ള ബായ് ജെര്‍ബായ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് പുറത്തെടുത്തു. കളിപ്പാട്ടഫോണുപയോഗിച്ച് കളിക്കവെയാണ് കുട്ടി അബദ്ധത്തില്‍ ഇതില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ബള്‍ബ് വിഴുങ്ങിയത്.രണ്ട് സെന്റീമീറ്റര്‍ വലുപ്പമുള്ളതായിരുന്നു എല്‍ഇഡി ബള്‍ബ്.

അറിബാ ഖാന്‍ എന്ന കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്നാണ് ബ്രോണ്‍കോസ്‌കോപ്പി വഴി ബള്‍ബ് പുറത്തെടുത്തത്. പനിയും ചുമയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച് കുട്ടിയുടെ രോഗകാരണം കണ്ടെത്താന്‍ ആദ്യം ഡോക്ടര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. കുട്ടി നൂലോ കളിപ്പാട്ടത്തിന്റെ ഏതെങ്കിലും ചെറിയ ഭാഗമോ വിഴുങ്ങിയിട്ടുണ്ടാകുമെന്നാണ് മാതാപിതാക്കള്‍ ആദ്യം കരുതിയത്. 

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ രോഗാവസ്ഥ പൂര്‍ണമായും തിരിച്ചറിയാന്‍ കഴിയാതെവന്നു. പിന്നീട് എക്‌സ് റേ റിപ്പോര്‍ട്ടില്‍ സൂക്ഷമനിരീക്ഷണം നടത്തിയപ്പോഴാണ് വലത്തേ ശ്വാസകോശത്തില്‍ ബള്‍ബ് കണ്ടെത്തിയത്. ആദ്യ ദിവസങ്ങളിലെ എക്‌സ് റേയില്‍ ഇത് ഒരു നൂല് പോലെ മാത്രമാണ് കാണപ്പെട്ടിരുന്നത്. പിന്നീട് മരുന്നുകള്‍ നല്‍കിയതിന്റെ ഫലമായാണ് മൂന്നാമത്തെ ബ്രോണ്‍കോസ്‌കോപ്പിയില്‍ ബള്‍ബ് തെളിഞ്ഞുകണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com