'ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ പൊള്ളിക്കുന്നു' : രാഹുല്‍ ഗാന്ധി

അക്രമവും വെറുപ്പും ദുര്‍ബലരുടെ ആയുധങ്ങളാണ്. ഇതു രണ്ടും ഉപയോഗിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം രാജ്യത്തെ തീയില്‍ പൊള്ളിക്കുകയാണ്
'ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ പൊള്ളിക്കുന്നു' : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് സിനിമക്കെതിരായ പ്രക്ഷോഭം അതിരൂക്ഷമായ സാഹചര്യത്തില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ പൊള്ളിക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചു. പത്മാവതിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ഹരിയാനയില്‍ സ്‌കൂള്‍ കുട്ടികളുടെ വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനെ രാഹുല്‍ അപലപിച്ചു. 


'കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ഒരു തരത്തിലും ന്യായികരിക്കാനാകില്ല. അക്രമവും വെറുപ്പും ദുര്‍ബലരുടെ ആയുധങ്ങളാണ്. ഇതു രണ്ടും ഉപയോഗിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം രാജ്യത്തെ തീയില്‍ പൊള്ളിക്കുകയാണ്' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

ഗുഡ്ഗാവിലെ ജിഡി ഗോയങ്ക സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ബസിന് നേരെയാണ് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞത്. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലാക്കാന്‍ പോകുകയായിരുന്ന വാഹനമാണ് ആക്രമിച്ചത്. കയ്യേറില്‍ ബസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. പ്രതിഷേധക്കാരെ ഇടിച്ചമര്‍ത്തുന്നതില്‍ ഹരിയാന മുഖ്യമന്ത്രി മനോഗര്‍ ലാല്‍ ഖട്ടാര്‍ പരാജയമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com