രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് യെച്ചൂരി; കേന്ദ്ര കമ്മിറ്റിയും, പിബിയും എതിര്‍ത്തത് കൊണ്ട് പിന്മാറി

കല്‍ക്കത്തയില്‍ നടന്ന കേന്ദ്ര കമ്മിറ്റിയിലും അതിന് ശേഷം നടന്ന പോളിറ്റ് ബ്യൂറോയിലും താന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നതായാണ് യെച്ചൂറി വ്യക്തമാക്കുന്നത്
രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് യെച്ചൂരി; കേന്ദ്ര കമ്മിറ്റിയും, പിബിയും എതിര്‍ത്തത് കൊണ്ട് പിന്മാറി

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വയ്ക്കാനുള്ള സന്നദ്ധത സീതാറാം യെച്ചൂറി കേന്ദ്ര കമ്മിറ്റിയെ അറിയിച്ചിരുന്നില്ല എന്ന പ്രകാശ് കാരാട്ടിന്റെ പരാമര്‍ശത്തിന് മറുപടിയുമായി യെച്ചൂരി. കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ കരട് രേഖ തള്ളിയതിന് പിന്നാലെ താന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് യെച്ചൂറി വ്യക്തമാക്കുന്നത്. 

ഒരു ഓണ്‍ലൈന്‍ മാധ്യമത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന യെച്ചൂരിയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കല്‍ക്കത്തയില്‍ നടന്ന കേന്ദ്ര കമ്മിറ്റിയിലും അതിന് ശേഷം നടന്ന പോളിറ്റ് ബ്യൂറോയിലും താന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നതായാണ് യെച്ചൂറി വ്യക്തമാക്കുന്നത്. 

കരട് രേഖ തള്ളിയതിന് പിന്നാലെ എനിക്ക് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ഞാന്‍ തന്നെ പറഞ്ഞതാണ്. പത്രസമ്മേളനത്തിലും അക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ രാജി പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന തോന്നലുണ്ടാക്കുമെന്നാണ് രണ്ട് കമ്മിറ്റികളും അഭിപ്രായപ്പെട്ടത്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാജിയുണ്ടാകുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്ര കമ്മിറ്റിയിലും, പോളിറ്റ് ബ്യൂറോയിലും അംഗങ്ങള്‍ ഐക്യകണ്‌ഠേനെ നിലപാടെടുത്തതെന്നും യെച്ചൂറി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com