സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പൊലീസ് മര്‍ദ്ദിച്ചു; പ്രതിഷേധമായി യുവാവ് സ്വയം തീ കൊളുത്തി

59 ശതമാനം പൊള്ളലേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പൊലീസ് മര്‍ദ്ദിച്ചു; പ്രതിഷേധമായി യുവാവ് സ്വയം തീ കൊളുത്തി

ചെന്നൈ: സീറ്റ് ബെല്‍റ്റ് ധരിച്ചിക്കാത്തതിന് പൊലീസ് തല്ലിച്ചതച്ചെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ ശങ്കരന്‍കോവിലിലെ മണികണഠന്‍ എന്ന 21 കാരനാണ് പൊലീസിന്റെ ആക്രമണത്തിന് എതിരേ സ്വയം തീകൊളുത്തിയത്. സംഭവത്തെത്തുടര്‍ന്ന് ചെന്നൈ ട്രാഫിക് പൊലീസ് സബ് ഇന്‍സ്‌പെക്റ്ററെ സസ്‌പെന്‍ഡ് ചെയ്തു. 

59 ശതമാനം പൊള്ളലേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരത്തിലെ ഐടി കോറിഡോറില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴ അടിച്ചശേഷം യുവാവ് പൊലീസുമായി തര്‍ക്കിക്കുകയും ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നെന്ന് ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

പൊലീസ് തന്നെ ഇരുമ്പ് കമ്പി കൊണ്ട് തല്ലിയെന്നും ഒറിജിനല്‍ ലൈസന്‍സ് തട്ടിപ്പറിച്ചു വാങ്ങിയെന്നുമാണ് മണികണ്ഠന്‍ ആരോപിക്കുന്നത്. തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പൊലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, ഇത് കണ്ട് അവര്‍ ഭയപ്പെട്ടെന്നും വാട്ട്‌സ്ആപ്പിലെ വീഡിയോ സന്ദേശത്തിലൂടെ യുവാവ് പറഞ്ഞു. പൊലീസിനോട് തര്‍ക്കിച്ചു കൊണ്ട് കാറിലുണ്ടായിരുന്ന ഇന്ധനം എടുത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധം നഗരത്തില്‍ അരങ്ങേറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com